ഒമാന് നന്ദി പറഞ്ഞ് യുഎഇ പ്രസിഡന്റ്; ചരിത്ര ബന്ധം ശക്തിപ്പെടുത്തി സന്ദർശനം – ചിത്രങ്ങൾ

20220927MH_Z917668
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനൊപ്പം.
SHARE

മസ്‌കത്ത്  ∙ മസ്‌കത്തിലെ റോയൽ ഓപ്പറ ഹൗസ് സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. റോയൽ ഒമാൻ സിംഫണി ഓർക്കസ്ട്രയുടെ പ്രകടനം ആസ്വദിക്കാന്‍ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പങ്കെടുത്ത കലാകാരൻമാരെ അദ്ദേഹം അഭിനന്ദിച്ചു. ഒപ്പം മേഖലയിലെ സംഗീതത്തിനും സംസ്‌കാരത്തിനും ഒമാൻ നൽകുന്ന സംഭാവനകൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

uae-president13
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റോയൽ ഓപ്പറ ഹൗസ് സന്ദർശിച്ചപ്പോൾ. ചിത്രം: ട്വിറ്റർ

അയൽ രാജ്യങ്ങളായ ഒമാനും യുഎഇയും തമ്മിലുള്ള സാംസ്‌കാരികം, സാമ്പത്തികം, വിനോദ സഞ്ചാര സഹകരണം എന്നീ വിഷയങ്ങളിൽ ചർച്ച നടത്താനാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒമാനിലെത്തിയത്. പ്രസിഡന്റായ ശേഷം ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ ഒമാൻ സന്ദർശനമാണിത്. 

uae-president14

ഒമാനിലെ നാഷനൽ മ്യൂസിയവും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  സന്ദർശിച്ചു. ഒമാന്റെയും ഇവിടത്തെ ജനങ്ങളുടെയും സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന പുരാവസ്തുക്കള്‍ അദ്ദേഹം താത്പര്യത്തോടെ നോക്കി കണ്ടു.

uae-president
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റോയൽ ഓപ്പറ ഹൗസ് സന്ദർശിച്ചപ്പോൾ. ചിത്രം: ട്വിറ്റർ

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി  മസ്‌കത്തിലെ അൽ ആലം കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച നടത്തി.

uae-president1
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റോയൽ ഓപ്പറ ഹൗസിൽ. ചിത്രം: ട്വിറ്റർ

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനൊപ്പം.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനൊപ്പം.

 ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയും യുഎഇ പ്രതിനിധി സംഘത്തെയും ഒമാൻ സുൽത്താൻ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. യുഎഇ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മള സ്വീകരണത്തിന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നന്ദി രേഖപ്പെടുത്തി. സുൽത്താനും ഒമാനിലെ ജനങ്ങൾക്കും ആശംസകൾ അറിയിക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}