ബുർജീൽ ഹോൾഡിങ്‌സിന്റെ ക്യാംപയിന് തുടക്കം; ബുർജ് ഖലീഫയിൽ ഷാറുഖിന്റെ ദൃശ്യം

Shah-Rukh-Khan-premiering-at-Burj-Khalifa
ബുർജ് ഖലീഫയിൽ ഷാറുഖിന്റെ ദൃശ്യം തെളിഞ്ഞപ്പോൾ.
SHARE

ദുബായ് ∙ ബുർജ് ഖലീഫയിൽ പ്രത്യേക ദൃശ്യ വിരുന്നൊരുക്കി ബുർജീൽ ഹോൾഡിങ്‌സിന്റെ ബ്രാൻഡ് ക്യാംപയിന് തുടക്കം.  ഷാറുഖ് ഖാന്റെ വിഡിയോയാണ്  ബുർജ് ഖലീഫയിൽ തെളിഞ്ഞത്. ഡോ. ഷംഷീർ വയലിൽ  ഒന്നരപതിറ്റാണ്ടു കൊണ്ട് മിഡിൽ ഈസ്റ്റിലെ  ആരോഗ്യ രംഗത്ത് രചിച്ച  വിജയഗാഥയാണ് സ്‌ക്രീനിൽ സൂപ്പർ താരം പറഞ്ഞത്. 

'നിങ്ങളുടെ പരിചരണത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്‌' എന്നു പേരിട്ടിരിക്കുന്ന പ്രചാരണം അബുദാബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രൂപ്പിന്റെ വിജയഗാഥ പങ്കുവയ്ക്കുന്നു. ആരോഗ്യ സേവന രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തന പാരമ്പര്യം ഉയർത്തിപിടിച്ചാണ്‌  ബുർജീൽ ഹോൾഡിങ്‌സ് പുതിയ പ്രചാരണ വിഡിയോ തയാറാക്കിയിരിക്കുന്നത്. 

ബുധനാഴ്ച രാത്രി 8.20നായിരുന്നു പ്രദർശനം. യുഎഇ രാഷ്ട്ര നിർമിതിക്കായി ത്യാഗങ്ങൾ നടത്തിയവരെ അനുസ്മരിച്ചും ഗ്രൂപ്പിന്റെ നാൾവഴികൾ വിവരിച്ചും ഷാറുഖ് ഖാൻ ലോകത്തെ ഏറ്റവും ഉയരമുള്ള സ്‌ക്രീനിൽ നിറഞ്ഞു നിന്നു. ദേശീയ പ്രാധാന്യമുള്ള വാഹത് അൽ കരാമയിൽ ധീരരക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടാണ് ഷാറുഖ് പ്രചാരണ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.  70 സെക്കൻഡ് ദൈർഘ്യമുള്ള  പ്രചാരണ വിഡിയോയുടെ ഡയറക്ടർ പ്രശാന്ത് ഇസ്സാർ ആണ്. ഷാറുഖ് അഭിനയിക്കുന്ന ദുബായ്‌ ടൂറിസം പ്രചാരണ വിഡിയോകളുടെ സംവിധയകനാണ് പ്രശാന്ത്. 

ആരോഗ്യ പരിചരണ രംഗത്ത് ആഗോളമുഖമാകാനുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ യാത്രയിൽ ഷാറുഖ് ഖാൻ പങ്കാളിയായതിൽ അഭിമാനമുണ്ടെന്ന് ചെയർമാൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 

English Summary : Burj Khalifa lights up with a brand campaign for Burjeel featuring Shah Rukh Khan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}