ഷാർജയിൽ സ്കൂളുകളിലെത്തുന്ന രക്ഷിതാക്കളുടെ അൽ ഹൊസ്‌ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാക്കി

sharjah-school
SHARE

ഷാർജ∙ഷാർജയിലെ സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കുന്ന രക്ഷിതാക്കളുടെ അൽ ഹൊസ്‌ൻ ആപ്പിൽ ഗ്രീൻ പാസ് ഉണ്ടായിരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഒരാൾ പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചതിനു ശേഷമാണ് പാസ് പച്ചയായി മാറുന്നത്. വാക്സിനേഷൻ എടുത്ത വ്യക്തികൾക്കു സ്റ്റാറ്റസ് 30 ദിവസത്തേക്കു പച്ചയായി തുടരും, അതേസമയം വാക്സീൻ ചെയ്യാത്തവർക്ക് ഇത് ഏഴു ദിവസമാണ്. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി സ്‌കൂളുകൾക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമായി പുതുക്കിയ കോവിഡ് സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. 

sharjah-school-2

മറ്റു നിയമങ്ങളിൽ ചിലത്:

∙അടച്ചതും തുറന്നതുമായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് എല്ലാ വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും സന്ദർശകർക്കും ഓപ്ഷണൽ ആണ്. പിസിആർ പരിശോധനാഫലം നെഗറ്റീവ് ആയി തെളിയുന്നത് വരെ കോവിഡ്-19 സംശയിക്കുന്ന കേസുകൾക്ക് ഇതു നിർബന്ധമാണ്.  

∙സ്ഥിരീകരിച്ച കോവിഡ് -19 കേസുകളുടെ ഐസലേഷൻ അഞ്ചു ദിവസമായി കുറച്ചു.  

sharjah-school-3

.∙ അടുത്ത ബന്ധമുള്ളവരുടെ ക്വാറന്റീൻ ഇനി ആവശ്യമില്ല. കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ മാത്രമേ പിസിആർ പരിശോധന ആവശ്യമുള്ളൂ. 

∙ സ്കൂൾ പരിസരം പതിവായി വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ നിബന്ധനകൾ പാലിക്കൽ.  

sharjah-school-4

കോവിഡ് -19 ന് ശേഷം ക്യാംപസുകൾ വീണ്ടും തുറന്നതിനു ശേഷം ആദ്യമായി മാസ്‌ക് ധരിക്കാതെ വിദ്യാർഥികളും അധ്യാപകരും ഇന്നലെ( ബുധൻ) യുഎഇയിലെ സ്കൂളുകളിൽ എത്തി.  കോവിഡ് സുരക്ഷാ നടപടികളിൽ പ്രഖ്യാപിച്ച വലിയ മാറ്റങ്ങളുടെ ഭാഗമായി യുഎഇയിലെ മെഡിക്കൽ സൗകര്യങ്ങൾ, പള്ളികൾ, പൊതുഗതാഗത മാർഗങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ പൊതു ഇടങ്ങളിലും മാസ്ക് ധരിക്കുന്നത് ഓപ്ഷണൽ ആക്കിയിരുന്നു.

English Summary : Green Pass must for parents to visit schools in Sharjah

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}