ADVERTISEMENT

അബുദാബി∙ കോവിഡ് വാക്സീൻ എടുക്കാതെ അബുദാബിയിൽ എത്തുന്നവർക്ക് ഷോപ്പിങ് മാളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശിക്കുന്നതിന് ഗ്രീൻപാസ് നിബന്ധന തുടരുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. 

പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാൽ വാക്സീൻ എടുക്കാത്തവർക്ക്  7 ദിവസത്തേക്കും വാക്സീൻ എടുത്തവർക്കും ഇളവുള്ളവർക്കും 30 ദിവസത്തേക്കും ഗ്രീൻ പാസ് ലഭിക്കും. അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് കാണിച്ചാലേ പ്രവേശനം സാധ്യമാകൂ. എന്നാൽ മറ്റു എമിറേറ്റുകളിൽ ഈ നിബന്ധനയില്ല. 

അബുദാബിയിലെ ഹോട്ടലുകളിലും പൊതുപരിപാടികളിലും ഗ്രീൻപാസ് നിർബന്ധം. പൊതുപരിപാടികൾ നടത്തുമ്പോൾ ആവശ്യമെങ്കിൽ അധിക നിയന്ത്രണങ്ങളും സ്വീകരിക്കാവുന്നതാണെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി) അറിയിച്ചു. 

യുഎഇയിൽ ആശുപത്രി, മസ്ജിദ്, പൊതുഗതാഗത വാഹനങ്ങൾ എന്നിവിടങ്ങളിൽ ഒഴികെ മാസ്ക് നിബന്ധന ബുധനാഴ്ച മുതൽ എടുത്തുകളഞ്ഞിരുന്നു. ആവശ്യക്കാർക്ക് ധരിക്കാം.

English Summary : Green pass mandatory at hotels, entertainment and tourist venues in Abu Dhabi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com