ADVERTISEMENT
മക്ക ∙  ഉംറ നിര്‍വഹിക്കാന്‍ എത്തിയ പാലക്കാട് കൊപ്പം തിരുവേഗപ്പുറ സ്വദേശി മക്കയില്‍ അന്തരിച്ചു. തിരുവേഗപ്പുറ കൈപ്പുറം കോഴിക്കാട്ടില്‍ അബൂബക്കറിന്റെ ഭാര്യ ആഇശ (56) ആണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിനു മദീനയിലേക്കുള്ള യാത്രാമധ്യേയാണ് മരണം. 18ന് ആണ് ഉംറ നിര്‍വഹിക്കാന്‍ ഇവര്‍ പോയത്. ഉംറ ചെയ്തു മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. മക്കള്‍: അന്‍സാര്‍ മുഹമ്മദ്, നിസാര്‍ മുഹമ്മദ് (അബുദാബി), സുഫൈറ, റസീന. മരുമക്കള്‍: അക്ബര്‍, ഫൈസല്‍ മൂര്‍ക്കനാട്, ശിബില, ശിബിന്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com