ADVERTISEMENT

ദോഹ ∙ ഫിഫ ഖത്തർ ലോകകപ്പിലേക്ക് ഇനി 50 ദിനങ്ങളുടെ ദൂരം. നവംബർ 20ന് ലോക ഫുട്‌ബോൾ  മാമാങ്കത്തിന് അൽഖോറിലെ അൽ ബെയ്ത്തിൽ വിസിൽ മുഴങ്ങും. മധ്യപൂർവ ദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയരാകുമ്പോൾ കാണികൾക്ക് സ്വാഗതമേകാൻ അയൽ രാജ്യങ്ങളും ഒരുങ്ങി. 50 ദിന കൗണ്ട്ഡൗണിലേയ്ക്ക് പ്രവേശിക്കുമ്പോൾ ഫുട്‌ബോൾ ആരാധകർ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ...

qatar-world-cup

 

ഖത്തർ ലോകകപ്പിന്റെ സവിശേഷതകൾ

 

∙ പ്രഥമ കാർബൺ നിഷ്പക്ഷ ലോകകപ്പ്

 

∙ പൈതൃകവും സംസ്‌കാരവും ആധുനികതയും കോർത്തിണക്കിയുള്ള പരിസ്ഥിതി സൗഹൃദപരമായ  സ്റ്റേഡിയങ്ങൾ. 

 

∙ സ്റ്റേഡിയങ്ങളിൽ എൽഇഡി വെളിച്ച സംവിധാനങ്ങൾ, തദ്ദേശീയമായി വികസിപ്പിച്ച ശീതീകരണ സാങ്കേതിക വിദ്യയും ടർഫും.  

 

∙ ഫിഫയുടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഷിപ്പിങ് കണ്ടെയ്‌നറുകൾ കൊണ്ടു നിർമിച്ചതും ഇളക്കി മാറ്റാനും പുനരുപയോഗിക്കാനും കഴിയുന്നതുമായ സ്‌റ്റേഡിയം.

 

∙കളിക്കാർക്കും കാണികൾക്കും ടൂർണമെന്റിലുടനീളം ഒരിടത്ത് തന്നെ താമസിക്കാം.

saudi-hayya-card

 

∙കളിക്കാർക്ക് താമസവും പരിശീലനവും ഒരിടത്തു തന്നെ സാധ്യമാകുന്ന ടീം ബേസ് ക്യാംപുകൾ. 

 

∙ വേദികളിലേക്ക് വേഗമെത്താം. നഗരത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ തന്നെ സ്‌റ്റേഡിയങ്ങൾ. സ്റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടുതൽ ദൂരം 75 കിലോമീറ്റർ ആണ്. സ്റ്റേഡിയങ്ങളിലേയ്ക്ക് എത്താൻ ആഭ്യന്തര വിമാനങ്ങളും വേണ്ട. 

 

∙ പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങൾക്കായി സ്റ്റേഡിയങ്ങളിൽ മുറികൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ. 

 

∙ സുരക്ഷ ഒരുക്കുന്നത് നാറ്റോയും യുഎസ്, ബ്രിട്ടൻ, തുർക്കി ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളും. 

ഹമദ് രാജ്യാന്തര വിമാനത്താവളം.
ഹമദ് രാജ്യാന്തര വിമാനത്താവളം.

 

∙ കാണികൾക്കും കളിക്കാർക്കും സേവനം നൽകാൻ 20,000 വൊളന്റിയർമാർ.

 

∙ സ്റ്റേഡിയം നിർമാണം മുതൽ വൊളന്റിയറിങ്ങിൽ വരെ ഏറ്റവുമധികം ഇന്ത്യക്കാരുടെ പങ്കാളിത്തമുള്ള ലോകകപ്പ്

 

ടിക്കറ്റും ഹയാ കാർഡും

 

∙ മത്സര ടിക്കറ്റെടുത്തവർക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കും പ്രവേശിക്കാൻ ഫാൻ ഐഡി അഥവാ ഹയാ കാർഡുകൾ നിർബന്ധം. 

 

∙ വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള പ്രവേശന വീസയാണ് ഹയാ കാർഡുകൾ. 

 

∙ ഖത്തറിലെ താമസക്കാർക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം. ഹയാ കാർഡ് ഉടമകൾക്ക് പൊതുഗതാഗത സൗകര്യങ്ങളിൽ സൗജന്യ യാത്ര, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. 

 

∙  1+3 നയം അനുസരിച്ച് വിദേശത്ത് നിന്നെത്തുന്ന മത്സര ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് 3 പേരെ വരെ അതിഥികളായി ഒപ്പം കൂട്ടാം. എന്നാൽ മത്സര ടിക്കറ്റെടുത്ത ഖത്തർ പ്രവാസികൾക്കും പൗരന്മാർക്കും 1+3 നയം അനുവദിക്കില്ല. 

 

ലുസൈൽ സ്‌റ്റേഡിയം.
ലുസൈൽ സ്‌റ്റേഡിയം.

∙ നവംബർ 1 മുതൽ ഡിസംബർ 23 വരെ ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിൽ പ്രവേശിക്കാം. ഇക്കാലയളവിൽ മൾട്ടിപ്പിൽ എൻട്രി വീസയായി ഹയാ കാർഡുകൾ ഉപയോഗിക്കാം. 2023 ജനുവരി 23 വരെ ഖത്തറിൽ  താമസിക്കുകയും ചെയ്യാം. 

 

∙ മത്സര ടിക്കറ്റുകളുടെ അവസാന ഘട്ട വിൽപന ഡിസംബർ 18 വരെ തുടരും. വൈകാതെ ഓവർ-ദ-കൗണ്ടർ വിൽപനയും തുടരും.

 

∙ ടിക്കറ്റെടുത്തവർക്ക് ഉടമയുടെ പേര് മാറ്റുന്നതിന് പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ടിക്കറ്റുകൾ മൊബൈലിൽ തന്നെ ഡൗൺലോഡ് ചെയ്യാനുള്ള മൊബൈൽ ടിക്കറ്റിങ് ആപ്പും ഈ മാസം പുറത്തിറക്കും.

 

പ്രവേശനവും യാത്രാ നയവും

 

∙ നവംബർ 1 മുതൽ ഡിസംബർ 23 വരെ പ്രവേശനം ഹയാ കാർഡ് ഉടമകൾക്ക് മാത്രം. സന്ദർശക, ബിസിനസ് വീസകൾ അനുവദിക്കില്ല. 

 

∙ ഗാർഹിക തൊഴിൽ വീസകൾ, വർക്ക് പെർമിറ്റ് വീസകൾ എന്നിവയിൽ എത്തുന്നവർക്കും ഖത്തറിലെ പ്രവാസി താമസക്കാർക്കും പ്രവേശനം അനുവദിക്കും. അപകടം, മരണം, വിവാഹം തുടങ്ങിയ അടിയന്തര, മാനുഷിക പരിഗണന അർഹിക്കുന്ന കേസുകളിൽ പ്രവേശനം അനുവദിക്കും. 

 

ഇക്കഴിഞ്ഞ സൂപ്പർ കപ്പിനിടെ ലുസൈൽ സ്റ്റേഡിയത്തിലേയ്ക്ക് കാണികളെ ഇറക്കുന്ന കർവ ബസുകൾ.
ഇക്കഴിഞ്ഞ സൂപ്പർ കപ്പിനിടെ ലുസൈൽ സ്റ്റേഡിയത്തിലേയ്ക്ക് കാണികളെ ഇറക്കുന്ന കർവ ബസുകൾ.

∙ വിദേശത്തു നിന്നെത്തുന്ന 6 വയസിന് മുകളിലുളള കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഖത്തറിലേക്കുള്ള യാത്രയ്ക്ക് മുൻപായി സർക്കാർ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് (യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ) അല്ലെങ്കിൽ കോവിഡ് റാപ്പിഡ് ആന്റിജൻ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് (ഖത്തറിലെത്തുമ്പോൾ 24 മണിക്കൂറിൽ കൂടുതൽ ആകരുത്) ഹാജരാക്കണം. 

 

∙ 6 വയസിൽ താഴെയുള്ളവർക്ക് പരിശോധന ആവശ്യമില്ല.

 

∙ കോവിഡ് വാക്‌സീൻ എടുത്തവർക്കും എടുക്കാത്തവർക്കും പ്രവേശിക്കാം. ക്വാറന്റീൻ ആവശ്യമില്ല. സന്ദർശകർക്ക് ഖത്തറിലെത്തിയ ശേഷം കോവിഡ് പരിശോധനനടത്തേണ്ടതില്ല.

 

∙18 വയസ്സിന് മുകളിലുള്ളവർ വിമാനത്താവളത്തിൽ എത്തുമ്പോൾ മൊബൈൽ ഫോണിൽ ഇഹ്‌തെറാസ് ആപ്പ് ഡൗൺലോഡ് ചെയ്ത് ആക്ടിവേറ്റാക്കണം. അടഞ്ഞ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇഹ്‌തെറാസിൽ ഹെൽത്ത് സ്റ്റേറ്റസ് ഗ്രീൻ ആയിരിക്കണം.  

 

∙ ഖത്തറിൽ താമസിക്കുന്ന അത്രയും ദിവസത്തേക്ക് യാത്രാ, മെഡിക്കൽ ഇൻഷുറൻസ് എടുക്കണം.

 

ഫാൻ സോണുകളും വിനോദ പരിപാടികളും

 

∙ ഫാൻ സോണുകൾ 

 

അൽ ബിദ പാർക്ക് (ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി), ദോഹ കോർണിഷ് (കാർണിവൽ വേദി), ലുസെയ്ൽ ബൗലെവാർഡ്, 974 ബീച്ച് ക്ലബ്, അൽ വക്രയിലെ റാസ് ബു ഫോണ്ടാസിൽ അർക്കാഡിയ സ്‌പെക്ടക്കുലർ, അൽവക്ര മെട്രോ സ്‌റ്റേഷന് സമീപം എംഡിഎൽ ബീസ്റ്റ്-അറാവിയ.

 

∙ വിനോദ പരിപാടികൾ 

 

എജ്യൂക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ നടക്കുന്ന ദി റീഷാ പെർഫോമിങ് ആർട് ഫെസ്റ്റിവൽ, രാജ്യത്തെ 10 കേന്ദ്രങ്ങളിലായി നടക്കുന്ന ഫെസ്റ്റിവൽ ഇൻ മോഷൻ, വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന 'ഞങ്ങളുടെ കഥ', ഖത്തർ ഫാഷൻ യുണൈറ്റഡ് ബൈ സിആർ റൺവേ, അൽമഹ ഐലന്റ്, ഫാൻ വില്ലേജ് എന്നിവയാണ് ഫാൻസോണുകൾക്ക് പുറമെയുള്ള പ്രധാന ആകർഷണങ്ങൾ. 

 

∙ മത്സര തീയതി

 

നവംബർ 20 മുതൽ ഡിസംബർ 18 വരെ.

 

∙വേദികളും സീറ്റുകളും

 

അൽബെയ്ത് (അൽഖോർ), ലുസെയ്ൽ (ലുസെയ്ൽ സിറ്റി), അഹമ്മദ് ബിൻ അലി (അൽ റയാൻ), എജ്യൂക്കേഷൻ സിറ്റി (എജ്യൂക്കേഷൻ സിറ്റി), ഖലീഫ രാജ്യാന്തര സ്റ്റേഡിയം (സ്‌പോർട്‌സ് സിറ്റി), സ്‌റ്റേഡിയം 974 (റാസ് അബു അബൗദ്), അൽ തുമാമ (തുമാമ), അൽ ജനൂബ് (അൽ വക്ര). മൊത്തം സീറ്റുകൾ 3,40,000

 

∙ മത്സരങ്ങളും ടീമുകളും

 

64 മത്സരങ്ങൾ, 32  ടീമുകൾ 

 

∙ കിക്കോഫും ഫൈനലും

 

കിക്കോഫ് നവംബർ 20ന് അൽഖോറിലെ അൽ ബെയ്ത്തിൽല ഖത്തറും ഇക്വഡോറും തമ്മിൽ.

ഫൈനൽ ഡിസംബർ 18ന് ലുസൈൽ സിറ്റിയിലെ ലുസൈൽ സ്റ്റേഡിയത്തിൽ

 

∙ ഗ്രൂപ്പ് ഘട്ടം 

 

പ്രതിദിനം 4 മത്സരങ്ങൾ. ഇന്ത്യൻ സമയം വൈകിട്ട് 3.30 മുതൽ പുലർച്ചെ 12.30 വരെ

 

∙ പ്രതീക്ഷിക്കുന്നത് 12 ലക്ഷം കാണികളെ 

 

∙ താമസ സൗകര്യങ്ങൾ

 

1,30,000 മുറികൾ ലഭ്യം. താമസിക്കാൻ ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, വില്ലകൾ, അവധിക്കാല വസതികൾ, ഫാൻ വില്ലേജുകൾ, അറബ് കൂടാരങ്ങൾ തുടങ്ങി വൈവിധ്യമായ സൗകര്യങ്ങൾ. വിദേശത്ത് നിന്നെത്തുന്ന ആരാധകർക്ക് ഖത്തറിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കാം. താമസിക്കുന്ന വിലാസം ഹയാ കാർഡിൽ റജിസ്റ്റർ ചെയ്യണം.

 

∙ യാത്രാ സൗകര്യങ്ങൾ

 

ദോഹ മെട്രോ, കർവ ബസുകൾ, ഇലക്ട്രിക് ബസുകൾ, ടാക്‌സികൾ, ഓട്ടമാറ്റിക് റാപ്പിഡ് ട്രാൻസിറ്റ് ബസുകൾ. ഖലീഫ, അൽ റയാൻ, ലുസെയ്ൽ, എജ്യൂക്കേഷൻ സിറ്റി, സ്റ്റേഡിയം 974 എന്നീ സ്‌റ്റേഡിയങ്ങളിലേക്ക് ദോഹ മെട്രോയിൽ നേരിട്ടെത്താം. യുഎഇ, സൗദി, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്ക് മാച്ച് ഷട്ടിൽ വിമാന സർവീസുകൾ. വിമാനത്താവളങ്ങളിൽ നിന്ന് സ്‌റ്റേഡിയങ്ങളിലേക്ക് ഷട്ടിൽ ബസ് സർവീസും.സൗദി അറേബ്യയിൽ നിന്ന് ഖത്തറിലേക്ക് വരുന്നവർക്ക് അബു സമ്ര അതിർത്തിയിൽ നിന്ന് ദോഹ മെട്രോ സ്‌റ്റേഷനുകളിലേക്ക് ഷട്ടിൽ സർവീസ് ബസുകൾ. 

 

∙ മെഡിക്കൽ സേവനങ്ങൾ

 

എല്ലാ ആരാധകർക്കും ആവശ്യമെങ്കിൽ രാജ്യത്തെ പൊതു, സ്വകാര്യ ആശുപത്രികളിൽ മെഡിക്കൽ സേവനങ്ങൾ ലഭിക്കും. ഹയാ കാർഡ് ഉടമകൾക്ക് സർക്കാർ ആശുപത്രികളിൽ സേവനങ്ങൾ സൗജന്യമാണ്. 8 സ്‌റ്റേഡിയങ്ങളിലായി 100 ക്ലിനിക്കുകൾ, ഫാൻ സോണുകളിലും വിനോദ ഇടങ്ങളിലുമായി മെഡിക്കൽ ക്ലിനിക്കുകളും സജ്ജമാകും.

 

പ്രധാന ഔദ്യോഗിക ലിങ്കുകൾ

 

∙ https://hayya.qatar2022.qa/ (ഹയാ കാർഡിന് അപേക്ഷിക്കാൻ)

 

∙ https://www.fifa.com/fifaplus/en/tickets (മത്സര ടിക്കറ്റുകൾ വാങ്ങാൻ )

 

∙ https://www.qatar2022.qa/book (താമസം ബുക്ക് ചെയ്യാൻ)

 

∙ https://www.qatar2022.qa/en (ടൂർണമെന്റ് വിവരങ്ങൾക്ക്)

 

∙ https://sportandhealth.moph.gov.qa/EN/faninfo/Pages/Homepage.aspx (ആരോഗ്യ സംബന്ധമായ വിവരങ്ങൾക്ക്) 

 

∙ https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx (ഖത്തറിന്റെ പ്രവേശന, യാത്രാ നയങ്ങൾ അറിയാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com