ADVERTISEMENT

റിയാദ് ∙ സൗദി വിഷൻ 2030 പദ്ധതി ഏറ്റെടുത്ത്‌ പ്രവാസി മലയാളി വ്യവസായി. സൗദിയിലെ ഇൻഡസ്ട്രിയൽ സർവീസ് രംഗത്തെ പ്രമുഖരായ എസ്എംഎച്ച് കമ്പനി  സ്പെയർ പാർട്സ് നിർമാണ യൂണിറ്റ് ആരംഭിച്ചു. സൗദി ദേശീയ പദ്ധതിയായ വിഷൻ രണ്ടായിരത്തി മുപ്പതിന്റെ ആശയങ്ങൾ ഏറ്റെടുത്ത്  കൊണ്ടാണ് പുതിയ കേന്ദ്രം പ്രവർത്തനം തുടങ്ങിയതെന്ന് എസ്എംഎച്ച് എംഡി  മുഹമ്മദ് ഷഫീക് മുഹമ്മദ് ഹനീഫ പറഞ്ഞു. 

 

സൗദി കിഴക്കൻ പ്രവിശ്യയിലെ ഇൻഡസ്ട്രിയൽ സിറ്റിയായ ജുബൈലിൽ ആണ്  എസ്എം എച്ച്  കമ്പനി നിർമാണ വിതരണ യൂണിറ്റ് തുടങ്ങിയിരിക്കുന്നത്. റോയൽ കമ്മിഷൻ സി ഇ ഒ ഡോ. അഹമ്മദ് ബിൻ സയീദ്  അൽ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. ഷിൻ നിപ്പോൺ മെഷിനറിയുടെ  പ്രസിഡന്റ് ഹിറോട്ടക സക്കോഡ, വ്യവസായ പ്രമുഖൻ ഫഹദ് ഈദ് അൽ ഖഹ്താനി , മാനേജിങ് ഡയറക്ടർ  മുഹമ്മദ് ഷഫീക് മുഹമ്മദ് ഹനീഫ, ഡയറക്ടർ ജനറൽ മുഹമ്മദ് ഷബീർ മുഹമ്മദ് ഹനീഫ എന്നിവർ പങ്കെടുത്തു.  

 

 വ്യവസായ മേഖലയിൽ പന്ത്രണ്ട് വർഷത്തെ പ്രവർത്തന മികവ് കൂടുതൽ ആത്മ വിശ്വാസം പകരുന്നു എന്ന് മുഹമ്മദ് ഷഫീക് മുഹമ്മദ് ഹനീഫ പറഞ്ഞു. സൗദി ഭരണ കൂടത്തിന്റെ വികസന ആശയങ്ങൾ ഏറ്റെടുത്ത് കൊണ്ട് പ്രവർത്തിക്കുന്ന കമ്പനി സൗദി സ്വദേശി വത്കരണം ഉൾപ്പെടെയുള്ളവ നടപ്പാക്കി  മുന്നേറുന്നു എന്ന് ഡയറക്ടർ ജനറൽ മുഹമ്മദ് ഷബീർ പറഞ്ഞു. ജപ്പാനിലെ പ്രമുഖ ടർബൈൻ നിർമ്മാണ സ്ഥാപനമായ ഷിൻ നിപ്പോണുമായി സഹകരിച്ചാണ് എസ്എംഎച്ച് ജുബൈൽ വ്യവസായ യൂണിറ്റ് പ്രവർത്തിക്കുക. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com