ADVERTISEMENT

ദുബായ് ∙ കളഞ്ഞുകിട്ടിയ പണം നിറച്ച ബാഗ് പൊലീസിന് കൈമാറിയ ഏഷ്യൻ പ്രവാസിയെ അബുദാബിയിൽ ആദരിച്ചു.  പണം നഷ്ടപ്പെട്ടയാൾക്ക് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം പൊലീസിൽ പണം എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധതയെ അഭിനന്ദിച്ച് പ്രത്യേക ചടങ്ങിലാണ് ഉപഹാരം നൽകി ആദരിച്ചത്.

 

ഇതുപോലുള്ള നന്മനിറഞ്ഞ പ്രവൃത്തികൾ സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന്  ക്രിമിനൽ സെക്യൂരിറ്റി ഡിവിഷൻ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി പറഞ്ഞു.  ക്രിമിനൽ സെക്യൂരിറ്റി ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ മുസ്‌ലിം അൽ അമ്‌രി, സിഐഡി ഡയറക്ടർ മേജർ റാഷിദ് ഖലാഫ് അൽ ദഹേരി, ടൂറിസ്റ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് തലവൻ റാഷിദ് മുഹമ്മദ് അൽ മുഹൈരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com