ADVERTISEMENT

അബുദാബി∙ യുഎഇയിൽ ഒക്ടോബറിലെ റിട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോള്‍ ലിറ്ററിന് കഴിഞ്ഞ മാസത്തേക്കാളും 38 ഫിൽസ് കുറഞ്ഞു. സെപ്റ്റംബറില്‍ ലിറ്ററിന് 62 ഫിൽസ് വില കുറച്ചിരുന്നു. കുത്തനെ കൂടിയ ശേഷം ഇതു തുടർച്ചയായ മൂന്നാമത്തെ മാസമാണ് ഇന്ധന വില കുറയുന്നത്. 

ഇന്ന്( ഒക്ടോബർ 1) മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണു പെട്രോൾ സ്റ്റേഷനുകളിൽ ഇൗടാക്കുക. ഓഗസ്റ്റിലെ  3.41 ദിർഹമായിരുന്നു. സ്പെഷൽ 95 പെട്രോൾ ലിറ്ററിന് 3.30 ദിർഹത്തിൽ നിന്ന്  2.92   ദിർഹമായി കുറഞ്ഞു. ഇ-പ്ലസ് 91  ലിറ്ററിന് 2.85 ദിർഹം വിലവരും, കഴിഞ്ഞമാസം ലിറ്ററിന്  3.22   ദിർഹമായിരുന്നു. ഡീസൽ ലിറ്ററിന്  3.76  ദിർഹം ഈടാക്കും. സെപ്റ്റംബറിൽ  3.87   ദിർഹമായിരുന്നു.

English Summary : UAE significantly reduces fuel prices for October 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com