ADVERTISEMENT

ദുബായ്∙ ഞായറാഴ്ച രാത്രി അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ അറ്റ്ലസ് രാമചന്ദ്രനു വിടചൊല്ലി ദുബായ്. വൈകിട്ട് 5.30നു (പ്രാദേശിക സമയം) ജബൽ അലി ഹിന്ദു ക്രിമീഷൻ സെന്ററിൽ (ന്യൂ സോനാപ്പൂർ) ആണു സംസ്കാര ചടങ്ങുകൾ നടന്നത്.

ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവർത്തകരും മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. മരണശേഷം കോവിഡ് സ്ഥിരീകരിച്ചതിനാൽ ദുബായ് സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.

ഹൃദയാഘാതത്തെ തുടർന്നു ഞായർ രാത്രി 10.59 ന് ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിലായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com