ADVERTISEMENT

ദുബായ്∙ പട്രോളിങ് പരിസ്ഥിതി സൗഹൃദമാക്കാൻ ആഡംബര ഇലക്ട്രിക് വാഹനവുമായി ദുബായ് പൊലീസ്. നഗരസുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി ഒട്ടേറെ ആഡംബര വാഹനങ്ങൾ ദുബായ് പൊലീസ് ഉപയോഗിക്കുന്നുണ്ട്. ഈ ശ്രേണിയിലേക്കാണു ഇലക്ട്രിക് എസ്‌യുവി ഹോങ്കി ഇ–എച്ച്എസ്9 എത്തുന്നത്.

 

ഇതോടെ കൂടുതൽ മേഖലകളിൽ നിരീക്ഷണം ശക്തമാക്കും. വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്ന ബുർജ് ഖലീഫ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലെവാർഡ്, ജെബിആർ തുടങ്ങിയ മേഖലകളിലായിരിക്കും പരിസ്ഥിതി സൗഹൃദ വാഹനം പട്രോളിങിന് ഇറങ്ങുക. 5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിമീ വേഗം കൈവരിക്കാൻ ശേഷിയുള്ളതാണ് വാഹനം. 6 മുതൽ 8 മണിക്കൂർ കൊണ്ട് 100% ചാർജ് ചെയ്യാം.

 

ഇലക്ട്രിക് വാഹനം ഒരിക്കൽ ചാർജ് ചെയ്താൽ ഏകദേശം 440 കിലോമീറ്റർ സഞ്ചരിക്കാനാകും. ദുബായ് പൊലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കുറ്റാന്വേഷണ വിഭാഗം അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി, വൺറോഡ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ജോജോ ഷാങ് ചെങ്‌ലിങ്, ജനറൽ ഡിപ്പാർട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂ ഡയറക്ടർ മേജർ ജനറൽ സഈദ് അൽ മാലിക് എന്നിവർ ചേർന്ന് വാഹനം ഔദ്യോഗികമായി പുറത്തിറക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com