ADVERTISEMENT

അബുദാബി∙ യുഎഇയിൽ പകർച്ചപ്പനിക്കുള്ള (ഇൻഫ്ലുവൻസ) ഫ്ലൂ വാക്സീൻ എത്തി. ആദ്യഘട്ടത്തിൽ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്.

വൈകാതെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലൂടെയും ഫാർമസികളിലൂടെയും വിതരണം ചെയ്യും. ശൈത്യകാലത്തെ പകർച്ചപ്പനിക്കെതിരെ വാക്സീൻ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ ഓർമിപ്പിച്ചു.

സൗജന്യം

സ്വദേശികൾ, ഗുരുതര രോഗമുള്ള വിദേശികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, 50 വയസ്സിനു മുകളിലുള്ളവർ, 5 വയസ്സിനു താഴെയുള്ള കുട്ടികൾ, ആരോഗ്യമേഖലാ ജീവനക്കാർ എന്നിവർക്കു വാക്സീൻ സൗജന്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com