ADVERTISEMENT

ദുബായ്∙ ഇന്ന് ( തിങ്കള്‍) രാത്രി മുതൽ യുഎഇയിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് എമിറേറ്റ്‌സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു. ഇതിന്റെ സൂചനയായി "അൽ സർഫ" നക്ഷത്രം പ്രത്യക്ഷപ്പെടുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ട്വിറ്ററിൽ അറിയിച്ചു. 

സുഹൈലിലെ നാലു വ്യത്യസ്ത കൂട്ടങ്ങളിൽ അവസാനത്തേതിലുള്ള അൽ സർഫ സീസണിൽ പ്രഭാതസമയത്ത് താപനില കുറയുകയും കാലാവസ്ഥയിൽ അതിവേഗം മാറ്റമുണ്ടാക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. അന്തരീക്ഷ ഇൗർപ്പം ഈ സീസണിൽ ഉയർന്ന നിലയിൽ രാവിലെ മുതൽ അനുഭവപ്പെടുന്നു, പകൽ സമയത്ത് ഉയർന്ന താപനിലയുണ്ടാകും. ഓഗസ്റ്റ് 24 ന് പുലർച്ചെ സുഹൈൽ നക്ഷത്രത്തെ കണ്ടതായി എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തണുപ്പു കൊണ്ടുവരുന്ന നക്ഷത്രമെന്നാണ് ഇതറിയപ്പെട്ടിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com