ADVERTISEMENT

കുവൈത്ത് സിറ്റി∙ 20 പ്രഫഷനൽ തസ്തികകളിലേക്കു സ്മാർട് റിക്രൂട്മെന്റ് നടത്താൻ കുവൈത്ത് ഒരുങ്ങുന്നു. ഉദ്യോഗാർഥികളുടെ വൈദഗ്ധ്യം പരിശോധിച്ച് ഉറപ്പു വരുത്താൻ സ്മാർട് ടെസ്റ്റ് നടത്താനാണ് പദ്ധതി.

 

അതതു രാജ്യങ്ങളിൽ വച്ചുതന്നെ വിദഗ്ധ്യ പരിശോധന നടത്തി യോഗ്യരായവരെ മാത്രം റിക്രൂട്ട് ചെയ്താൽ മതിയെന്നാണ് നിർദേശമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു. വിദേശ രാജ്യങ്ങളിലെ കുവൈത്ത് എംബസികൾ പരിശോധനയ്ക്ക് നേതൃത്വം നൽകും. കുവൈത്തിൽ എത്തിയ ശേഷം നടത്തുന്ന പ്രായോഗിക പരീക്ഷയിൽ വിജയിക്കുന്നവർക്കാകും വർക്ക് പെർമിറ്റ് ലഭിക്കുക എന്നതാണ് മറ്റൊരു വ്യവസ്ഥ.

 

പരീക്ഷണാടിസ്ഥാനത്തിൽ ചില അധ്യാപക ജോലിയിൽ (ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ) നടപ്പാക്കിയ നിയമം വർഷാവസാനത്തോടെ ഐടി, എൻജിനീയറിങ് തുടങ്ങി 20 തസ്തികകളിലേക്കും വ്യാപിപ്പിക്കും. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനൊപ്പം മികവുള്ളവരെ മാത്രം രാജ്യത്ത് എത്തിക്കുക എന്നതാണ് ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com