ADVERTISEMENT

ദോഹ ∙ ഗതാഗതം സുഗമമാക്കി ദോഹ വ്യവസായിക മേഖല റോഡ് ശൃംഖലയിലെ 40 കിലോമീറ്ററും ഗതാഗതത്തിന് തുറന്നു. ദോഹ വ്യവസായിക ഏരിയ പാക്കേജ് മൂന്നിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലെ റോഡുകൾ എന്നിവയാണ് തുറന്നത്. പാക്കേജ് 1, 2, 4, 6 എന്നിവ നേരത്തെ തന്നെ പൂർത്തിയാക്കി പദ്ധതികളിലെ 85 കിലോമീറ്റർ റോഡുകളും തുറന്നിരുന്നു.

 

വടക്കോട്ടുള്ള സ്ട്രീറ്റ് നമ്പർ 33 മുതൽ തെക്കോട്ടുള്ള ജി റിങ് റോഡ് വരെയും ഈസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ (ഹമദ് തുറമുഖ റോഡ്) മുതൽ കിഴക്ക് നിന്ന് പടിഞ്ഞാറ് അൽ കസ്സറാത്ത് സ്ട്രീറ്റ് വരെയുമുള്ള 40 കിലോമീറ്റർ റോഡ് ആണ് നവീകരിച്ച് ഗതാഗതത്തിന് തുറന്നത്. റോഡുകൾക്ക് പുറമെ അടിസ്ഥാന സൗകര്യ ശൃംഖലകളും നവീകരിച്ചു. പ്രാദേശിക സ്ട്രീറ്റുകൾ, ഇന്റർസെക്‌ഷനുകൾ, ഉൾ റോഡുകൾ എന്നിങ്ങനെ മൊത്തം 4.57 ചതുരശ്ര കിലോമീറ്റർ ആണ് തുറന്നത്.

 

പാക്കേജ് മൂന്നിലെ 816 പ്ലോട്ടുകളിൽ കടകൾ, ഫാക്ടറികൾ, സംഭരണശാലകൾ, വർക്ക് ഷോപ്പുകൾ, ഇവിടങ്ങളിലേക്കുള്ള റോഡുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. നവീകരിച്ച 40 കിലോമീറ്റർ റോഡിൽ അൽ വക്കലാത്, അൽ കസ്സറാത്ത്, അൽ മനാജെർ, അൽ ബിനാ സ്ട്രീറ്റുകൾ, സ്ട്രീറ്റ് നമ്പർ 37, 41, 47, 52 എന്നിവ ഉൾപ്പെടുന്നു. 4,200 വാഹന പാർക്കിങ് ബേകളാണ് ഇവിടെയുള്ളത്.

 

റോഡ് അടയാള ബോർഡുകളും വെളിച്ച സംവിധാനങ്ങളും സ്ഥാപിച്ചു. 1,573 വിളക്കു തൂണുകളാണ് ഇവിടെയുള്ളത്. ഇതിനെല്ലാം പുറമെ അൽ വക്കലാത്ത്, അൽ കറാജത്, അൽ മനാജെർ എന്നീ സ്ട്രീറ്റുകളിലും സ്ട്രീറ്റ് നമ്പർ 52, 41, 47 എന്നിവിടങ്ങളിലും പുതിയ സിഗ്നൽ നിയന്ത്രിത ഇന്റർസെക്‌ഷനുകളും നിർമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com