ADVERTISEMENT

അബുദാബി∙ ആരോഗ്യകരമായ ജീവിത ശൈലി തിരഞ്ഞെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതുമായി  ബന്ധപ്പെട്ട് 40 സ്കൂളുകളിൽനിന്നും തിരഞ്ഞെടുത്ത 3,000 സ്കൂൾ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു.

 

സമീകൃത ആഹാരം, കായിക ശീലം, വ്യായാമം എന്നിവയെക്കുറിച്ച് കുട്ടികളുടെ കൂടി പങ്കാളിത്തത്തോടെ ഇന്ററാക്ടീവ് ശിൽപശാലയാണ് നടത്തുന്നത്. പരീക്ഷണാർഥം കഴിഞ്ഞ വർഷം നടപ്പാക്കിയ പദ്ധതിയുടെ വിജയത്തെ തുടർന്നാണ് പരിശീലനത്തിൽ കൂടുതൽ വിദ്യാർഥികളെ ഉൾപ്പെടുത്തുന്നത്.

 

നാലിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് അവസരം. ഏർലി ചൈൽഡ്‌ഹുഡ് അതോറിറ്റിയും (ഇസിഎ) മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോൾ സ്‌കൂളുകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പങ്കെടുക്കുന്ന കുട്ടികളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 2 പേർക്കും അവരുടെ മാതാപിതാക്കൾക്കും വിദേശ യാത്ര നടത്താനും അവസരം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com