ADVERTISEMENT

ജിദ്ദ ∙ 2029ൽ നടക്കുന്ന ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഇതോടെ പശ്ചിമേഷ്യയിലെ ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യം സൗദി അറേബ്യയാകും. നിയോമിലുള്ള ട്രോജിന നഗരമാണ് ഇതിനായി ഒരുങ്ങുക.

 

കംബോഡിയയിൽ നടന്ന ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ 41-ാമത് ജനറൽ അസംബ്ലിയിൽ കായിക മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഏഷ്യൻ ഭൂഖണ്ഡത്തിലെ ഒളിംപിക് സംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യങ്ങളുമായി ബന്ധപ്പെട്ട് റിയാദിൽ ഒരു റീജിയനൽ ഓഫീസ് തുറക്കുന്നതിനും ജനറൽ അസംബ്ലി സാക്ഷ്യം വഹിച്ചു. ഏഷ്യൻ ഗെയിംസിന്റെ ഒമ്പതാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന ട്രോജിന മഞ്ഞുവീഴ്ചയുള്ള പർവത വിനോദസഞ്ചാര കേന്ദ്രമാണ്.

 

ഉത്സവങ്ങൾ, കായിക വിനോദങ്ങൾ, സംഗീത പരിപാടികൾ എന്നിവ നടത്തുന്നതിന് പുറമെ റീട്ടെയിൽ സ്റ്റോറുകൾ, റസ്റ്ററന്റുകൾ, വാട്ടർ സ്‌പോർട്‌സ്, സൈക്ലിങ് തുടങ്ങിയ കായിക വിനോദങ്ങളും കൂടാതെ ആഡംബര ഹോട്ടലുകൾ, ആരോഗ്യം, കുടുംബ റിസോർട്ടുകൾ എന്നിവയും ട്രോജിന പദ്ധതിയിൽ ഉൾപ്പെടുന്നു. 2026 ൽ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്.

 

English Summary: Saudi Arabia wins bid to host Asian Winter Games 2029

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com