ADVERTISEMENT

ദുബായ് ∙ ബിറ്റ്‌കോയിൻ വ്യാപാര സ്ഥാപനത്തിന്റെ ഉടമയിൽ നിന്നു 41,20,000 ദിർഹം കവര്‍ന്ന 9 പേരടങ്ങുന്ന സംഘത്തിന് മൂന്നു വർഷം തടവും ശിക്ഷയനുഭവിച്ച ശേഷം നാടുകടത്താനും കോടതി വിധിച്ചു. കഴിഞ്ഞ ഏപ്രിലിൽ അൽ നഖിൽ ഏരിയയിലെ സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിലുണ്ടായിരുന്ന ഉടമയെ ആക്രമിച്ചാണ് പണം കവർച്ച ചെയ്തത്. 

 

9 പേരടങ്ങുന്ന കവർച്ചക്കാർ തന്റെ കമ്പനിയുടെ വാതിലിൽ മുട്ടി അകത്തു കടക്കുകയും തന്നെ ആക്രമിച്ച് പണം അപഹരിക്കുകയായിരുന്നുവെന്ന് ഉടമ പൊലീസിൽ പരാതിപ്പെട്ടു. ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ തിരിച്ചറിയുകയും വൈകാതെ അറസ്റ്റ് നടത്തുകയും ചെയ്തു. ദുബായ് ക്രിമിനൽ കോടതിയാണ് പ്രതികളെ  മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ഇതിനു ശേഷം രാജ്യത്തു നിന്നു നാടുകടത്താനും ഉത്തരവിട്ടത്.

 

English Summary: Dh4 million stolen from Bitcoin trader; 9 people jailed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com