ADVERTISEMENT

ദുബായ് ∙ ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസണിന്റെ (2022–23) തുടക്കത്തോനുബന്ധിച്ച് ഇൗ മാസം 25-ന് ആഗോളഗ്രാമത്തിലേക്കുള്ള സന്ദർശകർക്കായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇലക്ട്രിക് അബ്ര സേവനങ്ങൾ ആരംഭിക്കും.  

Mohammed-Al-Hashimi

 

പുനരുൽപാദന ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അബ്രയിൽ കയറാൻ യാത്രക്കാർക്ക് അവസരം നൽകുന്നതിലൂടെ, ഗ്ലോബൽ വില്ലേജിലെ വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. ഈ സീസണിൽ ഗ്ലോബൽ വില്ലേജിലെ അതിഥികൾക്ക് സേവനം നൽകുന്നതിനായി രണ്ട് ഇലക്ട്രിക് അബ്രകൾ പ്രവർത്തിപ്പിക്കാനുള്ള പദ്ധതിക്ക്  അംഗീകാരം നൽകിയതായി  മറൈൻ ട്രാൻസ്‌പോർട്ട് ഡയറക്ടർ മുഹമ്മദ് അബുബക്കർ അൽ ഹാഷിമി പറഞ്ഞു.  താമസക്കാരുടെയും സന്ദർശകരുടെയും വൻ തിരക്ക് ഇത്തരം അബ്രകളോടുള്ള താത്പര്യം വ്യക്തമാക്കുന്നു. എല്ലാ വർഷവും ഗ്ലോബൽ വില്ലേജ് സീസൺ ആരംഭിക്കുന്നതോടെ ആർടിഎ ഇലക്ട്രിക് അബ്ര സർവീസ് നടത്തുന്നതിൽ ശ്രദ്ധ പുലർത്താറുണ്ട്. പ്രത്യേകിച്ചും ഇത്തരം ജലഗതാഗത സംവിധാനം സന്ദർശകര്‍ക്ക് പ്രിയപ്പെട്ടതാണെന്നതിനാൽ. കഴിഞ്ഞ സീസണുകളിൽ സന്ദർശകർക്കിടയിൽ ഈ സേവനം വളരെ പ്രചാരം നേടി. ഓരോ വർഷവും ശൈത്യകാലത്ത് ദുബായുടെ ടൂറിസം മെച്ചപ്പെടുത്തുന്നതിൽ ഗ്ലോബൽ വില്ലേജ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. അബ്രാസ്, ദുബായ് ഫെറി, വാട്ടർ ബസ്, വാട്ടർ ടാക്‌സി എന്നിവ പ്രതിനിധീകരിക്കുന്ന സമുദ്രഗതാഗതം ഉൾപ്പെടെ വിപുലമായ പൊതുഗതാഗത സേവനങ്ങൾ നടത്തി വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കുന്നതിന് ആർടിഎ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  

 

ദുബായിലെ  വിനോദസഞ്ചാരികള്‍ക്ക്  യാത്രകളിൽ മനോഹരമായ കാഴ്ചകളും നഗരത്തിന്റെ ലാൻഡ്‌മാർക്കുകളും ആസ്വദിക്കാൻ സാധിക്കും എന്നതിനാൽ മറൈൻ യാത്രാ മാർഗങ്ങൾ അവരെ  പ്രത്യേകിച്ച് ആകർഷിക്കുന്നു. ആർടിഎയുടെ പ്രധാന സേവനങ്ങളുടെ ഭാഗമാണിത്. ആർടിഎയുടെ ജലഗതാഗത മാർഗങ്ങൾ മികച്ച ആഗോള നിലവാരത്തിൽ  ബോട്ട് നിർമാതാക്കളാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മികച്ച സൗകര്യങ്ങളും സുരക്ഷാ നടപടികളും ഇവയിലുണ്ട്. 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com