ഖത്തറിൽ റോഷാകിന്റെ ഫാന്‍സ് ഷോ ടിക്കറ്റ് പ്രകാശനം ചെയ്തു

rorschach-qatar
മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്.ചിത്ര ഫാന്‍സ് ഷോ ടിക്കറ്റ് പ്രകാശനം ചെയ്യുന്നു. ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ അംഗങ്ങള്‍ സമീപം.
SHARE

ദോഹ∙ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമായ റോഷാകിന്റെ ഫാന്‍സ് ഷോ ടിക്കറ്റ് ഖത്തറില്‍ പ്രകാശനം ചെയ്തു. ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ അംഗങ്ങളാണ് ഫാന്‍സ് ഷോ ടിക്കറ്റ് പ്രകാശനം സംഘടിപ്പിച്ചത്. 

rorschach-qatar-2
ചലച്ചിത്രതാരം മഞ്ജു വാര്യര്‍ ഫാന്‍സ് ഷോ ടിക്കറ്റ് പ്രകാശനം ചെയ്യുന്നു. ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ അംഗങ്ങള്‍ സമീപം.

വിവിധ കലാ, സംഗീത പരിപാടികള്‍ക്കായി ഖത്തറിലെത്തിയ മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്. ചിത്ര, ചലച്ചിത്ര താരം മഞ്ജു വാര്യര്‍, മാളവിക മേനോന്‍, സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍, ചലച്ചിത്ര താരങ്ങളായ റംസാന്‍, ദില്‍ഷാ, പാരീസ് ലക്ഷ്മി, ബോണി മാത്യു എന്നിവരാണ് ഖത്തറിലെ ഫാന്‍സ് ഷോ ടിക്കറ്റുകള്‍ പ്രകാശനം ചെയ്തത്. 

rorschach-qatar-3
സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഫാന്‍സ് ഷോ ടിക്കറ്റ് പ്രകാശനം ചെയ്യുന്നു. ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ അംഗങ്ങള്‍ സമീപം.

ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് വിതരണത്തിന് എടുക്കുന്ന ചിത്രം ഏഴാം തീയതി ഖത്തറിലെ തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}