ADVERTISEMENT

ജിദ്ദ ∙ ആറ് മാസത്തിനുള്ളിൽ കൂടുതൽ മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കും. കസ്റ്റമർ സർവീസിൽ 100 ശതമാനം സൗദിവൽക്കരണം നടപ്പാക്കും. മെയിൽ, പാഴ്സൽ ട്രാൻസ്പോർട്ട് ഔട്ട്ലറ്റുകളിലും വ്യോമയാന മേഖലയിലും, ഒപ്റ്റിക്കൽ മേഖലയിലും സൗദിവൽക്കരണം നടപ്പാക്കും .

ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡവലപ്‌മെന്റ് മന്ത്രി  നേരത്തെ പുറപ്പെടുവിച്ച  തീരുമാനങ്ങൾക്ക് അനുസൃതമാണിത്.  നവീകരിച്ച നിതാഖത്ത് സൗദിവൽക്കരണ പരിപാടിയുടെ ശക്തമായ നടപ്പാക്കൽ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ സ്ഥിരത കൂടുതൽ ഉറപ്പിക്കുന്നതിന് സഹായകമാകുമെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സൗദിവൽക്കരണം നടപ്പിലാക്കിയതിന് ശേഷം 4000 റിയാലോ അതിൽ കൂടുതലോ മാസ ശമ്പളം വാങ്ങുന്ന സൗദികളുടെ ശതമാനത്തില്‍ വൻ വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

ഉപഭോക്തൃ സേവനത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലുകളിൽ 100 ശതമാനം സൗദിവൽക്കരണം നടപ്പിലാക്കും. ഈ വർഷം ഡിസംബർ 17 മുതൽ പ്രാബല്യത്തിൽ വരും.

ലൈസൻസുള്ള വ്യോമയാന തൊഴിലുകൾ സൗദിവൽക്കരിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനം സൗദികൾക്ക് 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഈ മേഖലയിലെ സൗദിവൽക്കരണം രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കും. ആദ്യ ഘട്ടം 2023 മാർച്ച് 15 ന് ആരംഭിക്കും. കോ-പൈലറ്റ്, എയർ കൺട്രോളർ, എയർ ട്രാൻസ്പോർട്ടർ എന്നി തൊഴിലുകളിൽ 100 ശതമാനം സൗദിവൽക്കരണം ഉൾപ്പെടുന്നുണ്ട്. രണ്ടാം ഘട്ടം 2024 മാർച്ച് 4-ന് ആരംഭിക്കും. 

 ഒപ്റ്റിക്കൽ മേഖലയിലെ 50 ശതമാനം ജോലികളും സൗദിവൽക്കും. 2023 മാർച്ച് 18 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഈ നീക്കം സൗദികൾക്ക് 1000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ഈ തൊഴിലുകളിൽ മെഡിക്കൽ ഒപ്റ്റിഷ്യൻ, ഒപ്റ്റിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നിവ ഉൾപ്പെടുന്നു. 

രണ്ട് ഘട്ടങ്ങളിലായി വാഹന മേഖലയിലെ സർവീസ് ഔട്ട്‌ലെറ്റുകളുടെ പ്രാദേശികവൽക്കരണവും മന്ത്രാലയത്തിന്റെ തീരുമാനങ്ങളിൽ ഉൾപ്പെടുന്നു.  ആദ്യഘട്ടത്തിൽ 50 ശതമാനവും രണ്ടാം ഘട്ടത്തിൽ 100 ശതമാനവും സൗദിവൽക്കരണം നടപ്പാക്കും.

 2022 ഡിസംബർ 17 മുതൽ മെയിൽ, പാഴ്സൽ ഗതാഗത മേഖലയിലെ സേവനങ്ങൾ നൽകുന്ന ഔട്ട്‌ലെറ്റുകളിൽ സൗദിവൽക്കരണം നടപ്പിലാക്കുന്നതോടെ 7000ത്തിൽ അധികം  തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഫസ്റ്റ് ലെവൽ സീനിയർ മാനേജ്‌മെന്റ് തസ്തികകൾക്ക് 60 ശതമാനം രണ്ടാം ലെവൽ സീനിയർ മാനേജ്‌മെന്റ് തസ്തികകൾക്ക് 70 ശതമാനവുമായിരിക്കും സൗദിവൽക്കരണം നടപ്പാക്കുക.

സൗദിവൽക്കരണ തീരുമാനത്തിൽ സുരക്ഷാ ഉപകരണങ്ങളുടെ വിൽപ്പന കേന്ദ്രങ്ങളും ഉൾപ്പെടുന്നു.  സൗദി തൊഴിലാളികൾക്കും തൊഴിലന്വേഷകർക്കും സ്വകാര്യ മേഖലയോടുള്ള ആകർഷണം വർധിപ്പിക്കുക, തൊഴിൽ വിപണിയിലെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് പുതുക്കിയ നിതാഖത്ത് സൗദിവൽക്കരണ പരിപാടി നടപ്പാക്കുമ്പോൾ മുൻഗണന നൽകുന്നതെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com