ADVERTISEMENT

മസ്‌കത്ത് ∙ മലയാളം ഒമാന്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊർജിതമാക്കുന്നതിന്റെ ഭാഗമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രവാസികളായ കുട്ടികളില്‍ മലയാള ഭാഷ സാഹിത്യ കലാ സാംസ്‌കാരിക സര്‍ഗ്ഗവാസനകള്‍ വളര്‍ത്തിയെടുക്കാന്‍ ഒമാന്റെ എല്ലാ ഭാഗങ്ങളിലും മലയാള പാഠശാല പ്രവര്‍ത്തനം ആരംഭിക്കാനും തീരുമാനിച്ചു. ഒമാനില്‍ പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ താമസയിടങ്ങള്‍ കേന്ദ്രീകരിച്ചു മാനസിക ഉല്ലാസ സാംസ്‌കാരിക സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

 

പുതിയ ഭാരവാഹികളായി മുഹമ്മദ് അന്‍വര്‍ ഫുല്ല (ചെയര്‍മാന്‍), സദാനന്ദന്‍ എടപ്പാള്‍ (വൈസ്‌ ചെയര്‍മാന്‍), രതീഷ് പട്ടിയാത്ത് (ജനറല്‍ സെക്രട്ടറി), എം. കെ. രവീന്ദ്രന്‍ (ട്രഷറര്‍), സുധീര്‍ രാജന്‍ (ജോയിന്റ് സെക്രട്ടറി), അനില്‍ ജോര്‍ജ് (കോഡിനേറ്റര്‍), രാജന്‍ വി കോക്കൂരി (കള്‍ച്ചറല്‍ കോഡിനേറ്റര്‍). എക്‌സിക്യൂട്ടീവ് അംഗങ്ങളായി അനില്‍കുമാര്‍, അജിത് പയ്യന്നൂര്‍, ടി. വി. കെ. ഫൈസല്‍, ശശി തൃക്കരിപ്പൂര്‍, സെന്‍സിലാല്‍, ബദ്‌റുദ്ധീന്‍, സജിത്ത്കുമാര്‍, രാമചന്ദ്രന്‍ ചങ്ങരത്ത്, വി. പ്രതീഷ്, സേതുമാധവന്‍. ഉപദേശകസമിതി അംഗങ്ങളായി ഡോക്ടര്‍ ജോര്‍ജ് ലെസ്ലി, അജിത് പനിച്ചിയില്‍, ഹസ്ബുള്ള മദാരി എന്നിവരെ തെരഞ്ഞെടുത്തു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com