ADVERTISEMENT

മസ്‌കത്ത് ∙ ഇന്ത്യയുടെ സ്വന്തം റൂപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാനാകും. നാഷനല്‍ പെയ്മന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷനല്‍ പെയ്മന്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും ഒമാന്‍ സെന്‍ട്രല്‍ ബാങ്കുമായി ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാഷ്ട്രങ്ങളും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്. യുപിഐ സംവിധാനത്തിലൂടെ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ പണമിടപാടുകള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതാകും സഹകരണമെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

rupay-card-oman-2

ഇന്ത്യയില്‍ നിന്നും പ്രാദേശിക ബാങ്കുകള്‍ അനുവദിക്കുന്ന റൂപേ കാര്‍ഡുകള്‍ ഒമാനിലെ എല്ലാ ഒമാന്‍നെറ്റ് എടിഎമ്മുകളിലും സ്വൈപ്പിംഗ് മെഷീനുകളിലും ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലെ ഇടപാടുകളിലും സ്വീകരിക്കും. ഒമാനിലെ ബാങ്കുകള്‍ നല്‍കുന്ന കാർഡുകള്‍ ഇന്ത്യയില്‍ നാഷനല്‍ പെയ്മന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നെറ്റ്‌വര്‍ക്കുകളിലും സ്വീകരിക്കും. 

പണമിടപാടുകളില്‍ യുപിഐ സംവിധാനം കൂടി വരുന്നത് ഒമാനില്‍ നിന്നു നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് ഗുണകരമാകും. റൂപേ കാര്‍ഡ് ഇരു രാഷ്ട്രങ്ങളിലും സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്കും ഏറെ ഉപകാരപ്രദമാകും. 2022 സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 6.78 ശതകോടി ഇടപാടുകള്‍ യുപിഐ പ്ലാറ്റ്‌ഫോം വഴി നടന്നതായും 11.6 ട്രില്യന്‍ രൂപയിലധികം ഇതുവഴി കൈമാറ്റം ചെയ്യപ്പെട്ടതായും എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

English Summary : Oman to  start usage of India's RuPay card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com