ADVERTISEMENT

ദുബായ് ∙ ഒക്‌ടോബർ 25 നു യുഎഇയിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. സൂര്യന്റെ ഉപരിതലത്തിന്റെ 35.4 ശതമാനം ചന്ദ്രൻ മൂടുമ്പോൾ അത് യുഎഇയിൽ ഉച്ചയ്ക്ക് ശേഷം 3.52 ന് പൂര്‍ണതോതിൽ ദൃശ്യമാകും.

 

സൂര്യനും ചന്ദ്രനും ഭൂമിയും ഭാഗികമായോ പൂർണമായോ വിന്യസിക്കുമ്പോൾ സംഭവിക്കുന്ന ആകാശ സംഭവങ്ങളാണ് സൂര്യഗ്രഹണം. ചന്ദ്രൻ സൂര്യനിൽ നിന്നുള്ള പ്രകാശത്തെ തടയുകയും ഭൂമിയിൽ നിഴൽ വീഴ്ത്തുകയും ചെയ്യുന്നു. ഈ നിഴലിനുള്ളിൽ ആർക്കും ഗ്രഹണം ദൃശ്യമാകുമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി പറയുന്നു. സൂര്യഗ്രഹണം സുരക്ഷിതമായി നിരീക്ഷിക്കാൻ സംരക്ഷണ കണ്ണടകൾ ധരിക്കേണ്ടത് പ്രധാനമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com