അശ്രദ്ധമായ ഡ്രൈവിങ്ങ്, അപകടം ഉണ്ടാകുന്ന വഴി; വിഡിയോയുമായി അബുദാബി പൊലീസ്, ശ്രദ്ധവേണം

uae-road
SHARE

അബുദാബി ∙ യുഎഇയിലെ റോഡുകളിൽ തെറ്റായ ഓവർടേക്കിങ്ങും പെട്ടെന്നുള്ള വ്യതിയാനങ്ങളും സംബന്ധിച്ച അപകടകരമായ രീതികൾ എടുത്തുകാണിക്കുന്ന വിഡിയോ പുറത്തിറക്കി അബുദാബി പൊലീസ്. ഫെഡറൽ ട്രാഫിക് നിയമങ്ങൾ മറികടക്കുന്നതുമായി ബന്ധപ്പെട്ട മൂന്നു തരം കുറ്റകൃത്യങ്ങൾ ഇതിൽ വ്യക്തമാക്കുന്നു.

നിയമലംഘനങ്ങളും പിഴകളും

∙ തെറ്റായ ഓവർടേക്കിങ്: 600 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ  

∙ റോഡ് ഷോൾഡറിൽ നിന്ന് മറികടക്കൽ: 1000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റുകൾ 

∙ നിരോധിത സ്ഥലത്തു നിന്നു മറികടക്കൽ: 600 ദിർഹം പിഴ  

അപകടങ്ങൾ ഒഴിവാക്കുന്നതിന് പാലിക്കേണ്ട ഏഴ് പ്രധാന നിയമങ്ങൾ

∙ ഇടതുവശത്ത് നിന്നല്ലാതെ ഓവർടേക്ക് ചെയ്യരുത്: നിങ്ങൾ മറ്റൊരു വാഹനത്തെ മറികടക്കുന്നില്ലെങ്കിൽ ഫാസ്റ്റ് ലെയ്ൻ (ഇടത്-മിക്കവരി പാത) ഉപയോഗിക്കരുതെന്ന് അധികൃതർ മുമ്പ് വിശദീകരിച്ചിരുന്നു. അത്യാഹിത വാഹനങ്ങൾക്കും ഓവർടേക്കിങ്ങിനും മാത്രമായി ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്നു.  

∙ മറ്റു വാഹനങ്ങളെ തെറ്റായി മറികടക്കുന്നത് ഒഴിവാക്കുക: നിങ്ങൾ മറികടക്കാൻ ഉദ്ദേശിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ നിങ്ങൾ അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം.  

∙ ഓവർടേക്ക് ചെയ്യുന്നതിനായി ഇടത് പാതയിലേയ്ക്ക് നീങ്ങുന്നതിന് മുമ്പ് അത് ട്രാഫിക്കിൽ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കുക. 

∙ ശ്രദ്ധയില്ലാതെ പാത മാറ്റരുത്. 

∙ പാതകൾക്കിടയിൽ അശ്രദ്ധമായി സഞ്ചരിക്കരുത്.  

∙ പെട്ടെന്നുള്ള ലെയിൻ മാറ്റങ്ങൾ ഒഴിവാക്കുക.  

∙ പാത മാറ്റുമ്പോൾ സൂചകങ്ങൾ ഉപയോഗിക്കുക.

English Summary: Police video shows dangers of wrong overtaking on UAE roads

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA