ADVERTISEMENT

ദുബായ് ∙ ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിച്ച് യൂണിയന്‍ കോപിന്റെ അല്‍ ബര്‍ഷ സൗത്ത് മാള്‍. ദുബായിലെ അല്‍ ബര്‍ഷ സൗത്ത് ഏരിയയില്‍ ആധുനിക നിലവാരത്തിലാണ് മാള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 45ലേറെ കടകൾ ഇവിടെയുണ്ട്. വിനോദത്തിനും ഫാമിലി ഷോപ്പിങ്ങിനും മറ്റു ആക്ടിവിറ്റികള്‍ക്കുമായുള്ള സ്ഥലങ്ങളും റസ്റ്ററന്റുകളും പ്രാദേശിക, രാജ്യാന്തര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ ലഭ്യമാകുന്ന കടകളും ഉണ്ട്. 

 

കൂടാതെ, സലൂണുകള്‍, തയ്യല്‍ക്കടകള്‍, സൗന്ദര്യവർധക വസ്തുക്കൾ, ഗിഫ്റ്റ്‌സ്, സുഗന്ധദ്രവ്യങ്ങൾ, കഫേകള്‍, സ്വീറ്റ്, ഇലക്ട്രോണിക്‌സ്, ജ്വല്ലറി, മെഡിക്കല്‍ ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയും മാളിലുണ്ട്. യൂണിയന്‍ കോപിന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ മാളെന്ന് അധികൃതർ പറഞ്ഞു. എല്ലാ കുടുംബങ്ങള്‍ക്കും ആവശ്യമായസേവനങ്ങള്‍ മാള്‍ പ്രദാനം ചെയ്യുന്നു. 

 

അല്‍ ബര്‍ഷ സൗത്ത് 1, 2, 3, 4 അല്‍ ബര്‍ഷ 1, 2, 3 മിറാക്കിള്‍ ഗാര്‍ഗന്‍ ദുബായ്, ദുബായ് ഹില്‍സ്, മോട്ടോര്‍ സിറ്റി എന്നിങ്ങനെ സമീപപ്രദേശങ്ങളിലെ വിവിധ ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് മാളിന്റെ ലൊക്കേഷന്‍. തങ്ങളുടെ വിലപ്പെട്ട സമയം ചെലവഴിക്കാന്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് അല്‍ ബര്‍ഷ സൗത്ത് മാള്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com