ADVERTISEMENT

ദുബായ്∙ സൗരഭ്യവും സൗന്ദര്യവും സമ്മേളിക്കുന്ന ദുബായ് മിറക്കിൾ ഗാർഡന്റെ 11–ാം സീസൺ ഈ മാസം 10ന് തുടങ്ങും. വ്യത്യസ്ത നാടുകളിലെ അപൂർവ പുഷ്പങ്ങൾ വിടർന്നു നിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിസ്മയ പൂന്തോട്ടമാണിത്. 120ൽ  ഏറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കൾകൊണ്ടാണ് വിസ്മയ ലോകം ഒരുക്കിയത്.

dubai-miracle-garden1

പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ടു നിർമിച്ച ഗോപുരങ്ങൾ, കൂറ്റൻ മൃഗരൂപങ്ങൾ, തോരണങ്ങൾ എന്നിവ ആസ്വദിക്കാം. പാതയിൽ ദിവസവും ഉല്ലാസ പരിപാടികൾ നടക്കും. ഘോഷയാത്ര, നാടോടി സംഗീതം, സൂംബ നൃത്തം, കാർട്ടൂൺ മേളകൾ എന്നിവ ഉണ്ടാകും.  സന്ദർശകരെ വരവേൽക്കാൻ ഗേറ്റുകളിൽ പ്രമുഖ കാർട്ടൂൺ രൂപങ്ങളുമുണ്ടാകും.

വിമാനത്തിന്റെയും വ്യത്യസ്ത കമാനങ്ങളുടെയും ആകൃതിയിലൊരുക്കിയ പൂന്തോട്ടം കാണാൻ തന്നെ കൗതുകം. കുട്ടികൾക്കുള്ള പ്രത്യേക മേഖലയിൽ അനിമേഷൻ, കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിലാണ് പുഷ്പാലങ്കാരം. ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ. ഉല്ലാസ മേഖലകൾ, ദീപാലങ്കാരങ്ങൾ, ആംഫി തിയറ്റർ തുടങ്ങിയവയാണു മറ്റു പ്രത്യേകതകൾ. ആംഫി  തിയറ്ററിൽ  ലൈവ് പരിപാടികളും പുഷ്പ മേളകളും ഉണ്ടാകും.  

dubai-miracle-garden4

ഇത്തവണ ചെലവേറും 

ടിക്കറ്റ് നിരക്കിൽ 20 ദിർഹത്തിന്റെ വർധനയുണ്ട്. മുതിർന്നവരുടെ (12നു മുകളിൽ) ടിക്കറ്റിന്  75 ദിർഹവും കുട്ടികളുടേത്  60 ദിർഹവുമാണഅ വർധന. 3 വയസ്സിനു താഴെയുള്ളവർക്ക് സൗജന്യം.

dubai-miracle-garden

പ്രവേശന സമയം

∙ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ.

∙ ശനി, ഞായർ മറ്റു പൊതു അവധി ദിവസങ്ങൾ: രാവിലെ 9 മുതൽ രാത്രി 11 വരെ.

dubai-miracle-garden2

ടിക്കറ്റ് നിരക്ക്

∙12 വയസ്സ് കഴിഞ്ഞവർക്ക് 75 ദിർഹം

∙3 മുതൽ 12 വയസ്സ് വരെ 60 ദിർഹം

∙3 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യം

ആർടിഎ ബസുകൾ വീണ്ടും പൂന്തോട്ടനഗരിയിലേയ്ക്ക്

മിറാക്കിൾ ഗാർഡനിലേയ്ക്കുള്ള ആർടിഎ ബസുകൾ തിരികെയെത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പറഞ്ഞു. ബസ് റൂട്ട് 105 ഇൗ മാസം 10 മുതൽ. മാൾ ഓഫ് ദി എമിറേറ്റ്‌സ് ബസ് സ്റ്റേഷനും മിറാക്കിൾ ഗാർഡനും ഇടയിൽ ഷട്ടിൽ ചെയ്യുമെന്ന് അറിയിച്ചു. പ്രവൃത്തി ദിവസങ്ങളിൽ 30 മിനിറ്റ് ഇടവേളകളിലും വെള്ളിയാഴ്ചകളിൽ 20 മിനിറ്റ് ഇടവേളകളിലും 5 ദിർഹം നിരക്കിൽ സേവനം ലഭ്യമാണ്. ഈ ബസ് റൂട്ടിലൂടെ, ശൈത്യകാലത്ത് വിനോദസഞ്ചാരികളുടെ യാത്ര സുഗമമാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

English Summary: Dubai Miracle Garden announces re-opening date

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com