ADVERTISEMENT

അബുദാബി∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് അബുദാബിയിലും ഷാർജയിലും പാർക്കിങ് സൗജന്യം. അബുദാബിയിൽ ശനിയാഴ്ച (8) മുതൽ തിങ്കളാഴ്ച രാവിലെ 7.59 വരെ പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു. ടോളുകളും ഇൗ ദിവസങ്ങളിൽ സൗജന്യമായിരിക്കും. കൂടാതെ, ഔദ്യോഗിക അവധിക്കാലത്ത് മുസഫ എം-18 ട്രക്ക് പാർക്കിങ് ലോട്ടിലെ പാർക്കിങ് സ്ഥലങ്ങളും സൗജന്യമായിരിക്കും.

അതേസമയം, ഷാർജയിൽ ശനിയാഴ്ച (8) മാത്രമാണു സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചത്. നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന 7 ദിവസത്തെ പണമടച്ചുള്ള പാർക്കിങ് സോണുകൾ ഒഴികെ പൊതു പാർക്കിങ് സൗജന്യമായിരിക്കും. 

free-parking-sharjah

അബുദാബിയിലുള്ള എല്ലാ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളും അടച്ചിരിക്കും. എന്നാൽ, ഐടിസി വെബ്‌സൈറ്റിൽ ലഭ്യമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ എല്ലാ സേവനങ്ങളും ലഭിക്കുന്നതുമാണ്. അവധി ദിവസങ്ങളിലും ദർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കും. ടോൾ ഗേറ്റ് ചാർജുകൾ സാധാരണ തിരക്കുള്ള സമയങ്ങളിൽ (രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും) 2022 തിങ്കളാഴ്ച (10) പുനരാരംഭിക്കും.  

ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും പ്രവാചകന്റെ ജന്മദിനം 1444 റബി ഉൽ അവ്വൽ 12 ന് ആചരിക്കുന്നു. ഇത് ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമാണ്.  8 ശനിയാഴ്ച, യുഎഇയിലെ എല്ലാ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com