ADVERTISEMENT

ദോഹ ∙ രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവംബറിലെ പ്രവർത്തനസമയ പുനഃക്രമീകരിച്ചു. നവംബർ 1 മുതൽ 17 വരെയുള്ള ദിവസങ്ങളിലെ പ്രവർത്തനസമയത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തിയത്.

ഇക്കാലയളവിൽ രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയായിരിക്കും സ്‌കൂളുകൾ പ്രവർത്തിക്കുക. അതേസമയം ലോകകപ്പിന് മുൻപും അതിനു ശേഷവും സ്വകാര്യ നഴ്സറികളിലെയും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിലെയും ജീവനക്കാർ, വിദ്യാർഥികൾ, കുട്ടികൾ എന്നിവരുടെ പ്രവർത്തന സമയം സാധാരണപോലെ തന്നെ തുടരും.

വിദ്യാർഥികളും സ്കൂൾ അധികൃതരും അറിയാൻ

∙ നവംബർ 1 മുതൽ 3 വരെ രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയായിരിക്കും വിദ്യാർഥികളുടെ പഠന സമയം.

∙ നവംബർ 6 മുതൽ 17 വരെയുള്ള ഫസ്റ്റ് സെമസ്റ്റർ പരീക്ഷാ കാലയളവിൽ പൊതു, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് രാവിലെ 9.00 മുതൽ 11.00 വരെയായിരിക്കും പഠനസമയം.

∙ നവംബർ 20 മുതൽ ഡിസംബർ 22 വരെയാണ് രാജ്യത്തെ എല്ലാ സ്‌കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

English Summary : Qatar reschedules public and private educational institution timings in November

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com