ADVERTISEMENT

റിയാദ്∙ സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആരംഭിക്കുന്ന പുതിയ വിമാനകമ്പനി 2024 ൽ സർവീസ് തുടങ്ങും. റിയാദ് കേന്ദ്രമായിട്ടായിരിക്കും കമ്പനി പ്രവർത്തിക്കുക.  

തലസ്ഥാന നഗരിയായ റിയാദ് യാത്രാ ഹബ്ബായി മറ്റിടങ്ങളിലേക്കു പ്രാദേശിക, രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തും. ഈ പദ്ധതിക്കായി ലോകത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരുടെ വലിയ നിരയെ നിയമിച്ചിട്ടുണ്ടെന്നും കമ്പനിയുടെ സിഇഒ ഒരു മാസത്തിനകം റിയാദിലെത്തുമെന്നു പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ റുമയാൻ വെളിപ്പെടുത്തി.

 

കോടിക്കണക്കിനു ഡോളറിന്റെ പുതിയ രാജ്യാന്തര എയർലൈൻ ഇതോടെ സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറും. എമിറേറ്റ്സ് സമയക്രമത്തിന്റെ നാലിലൊന്ന് സമയത്തിനുള്ളിൽ കാര്യങ്ങൾ ചെയ്യാനാണു പുതിയ വിമാനക്കമ്പനി ലക്ഷ്യമിടുന്നത്.  

English Summary : Saudi Public Investment Fund airline to launch first flight in 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com