മദീന ∙ സ്ത്രീകൾക്ക് റൗദ ഷെരീഫിലേക്കുള്ള സന്ദർശന സമയം പ്രഖ്യാപിച്ചു. എല്ലാ ദിവസങ്ങളിലും രാവിലെയും രാത്രിയും രണ്ട് ഘട്ടങ്ങളിൽ സ്ത്രീകൾക്ക് പ്രവാചകന്റെ പള്ളിയിലെ റൗദ ഷെരീഫ് സന്ദർശിക്കാം. രാവിലെ 6 മുതൽ 11 വരെയും രാത്രി 9.30 മുതൽ 12 വരെയും പ്രവേശിക്കാം. വെള്ളിയാഴ്ചകളിൽ രാവിലെ 6 മുതൽ 9 വരെയും രാത്രി 9.30 മുതൽ 12 വരെയും പ്രവേശിക്കാം.
English Summary: Times for women visiting Rawdah Sharif divided into two periods