ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ മെഡിക്കല്‍ വീസ നടപടികള്‍ ലളിതമാക്കിയും സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിരക്ക് ഒഴിവാക്കിയും ആരോഗ്യ മന്ത്രിയുടെ ഉത്തരവ്. പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണു മന്ത്രി ഡോ. ഹിലാല്‍ ബിന്‍ അലി അല്‍ സബ്തി വ്യാഴാഴ്ച പുറപ്പെടുവിച്ച പുതിയ ഭേദഗതികള്‍. സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ പുതിയ വീസയ്ക്കും വീസ പുതുക്കുമ്പോഴും മെഡിക്കല്‍ പരിശോധനക്കുള്ള അപേക്ഷ സനദ് സെന്ററുകള്‍ വഴി സമര്‍പ്പിക്കണം. 30 റിയാലാണ് ഇതിന് അടയ്‌ക്കേണ്ടത്. 

അതിനു ശേഷം അംഗീകൃത സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെത്തി വീസാ മെഡിക്കല്‍ പരിശോധന നടത്താം. ഇവിടെ പ്രത്യേകം തുക അടയ്‌ക്കേണ്ടതില്ല. പരിശോധന കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഫലം ഇലക്ട്രോണിക് സംവിധാനം വഴി ലഭ്യമാക്കി. നവംബര്‍ ഒന്നു മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരും. നേരത്തെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രത്യേകം നിരക്ക് ഈടാക്കിയിരുന്നു. പല സ്ഥാപനങ്ങളും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കിയിരുന്നത്.

English Summary : Visa medical procedures simplified in Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com