ADVERTISEMENT

ഷാർജ∙ ലോകപ്രശസ്ത എഴുത്തുകാരെയും കലാകാരന്മാരെയും പ്രസാധകപ്രതിനിധികളെയുമെല്ലാം കാണാനും പരിചയപ്പെടാനുമുള്ള അപൂര്‍വാവസരമാണ് ഷാർജ രാജ്യാന്തര പുസ്തകമേള വായനക്കാർക്കും  എഴുത്തുകാർക്കും പുസ്തകപ്രേമികൾക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം ഒരുക്കിത്തരുന്നത്. ഇപ്രാവശ്യവും ഒട്ടേറെ പ്രമുഖർ മേളക്കെത്തുമെന്നു തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. വരുംദിവസങ്ങളിൽ അതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിടും.

അതോടൊപ്പം, ശ്രദ്ധേയമായ ഒരു കാര്യമാണ് തങ്ങൾ ചെറുപ്പകാലം തൊട്ടു ഇഷ്ടപ്പെടുകയും വായിക്കുകയും ചെയ്ത എഴുത്തുകാരുടെ പുസ്തകങ്ങളുള്ള മേളയിലെ സ്റ്റാളിൽ തങ്ങളുടെ പുസ്തകം ഇടം പിടിക്കുക എന്നത്. അതിനായി മാത്രം ഒരു പുസ്തകമെങ്കിലും മേളയിൽ പ്രകാശിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഒട്ടേറെ. ഷാർജയിൽ ജോലി ചെയ്യുന്ന  എറണാകുളം പിറവം സ്വദേശി ബിജു ജോസഫ് കുന്നുംപുറം ഇപ്രാവശ്യവും തന്റെ പുതിയ പുസ്തകവുമായി മേളയ്ക്കെത്തുന്നു–നോവളക്കുന്നോർ എന്ന നോവൽ. നോവലിസ്റ്റ് നോവൽ പരിചയപ്പെടുത്തുന്നു:

 

സമൂഹം ഒരുവനെ തിരസ്കരിക്കുന്നത് നോവു പാകിയ സംഭവങ്ങളിലൂടെയാണെന്നു പറയാതെ പറയുന്ന തികച്ചും ഭാവസാന്ദ്രമായ ഒരു നോവലാണിത്. തിരസ്കരിച്ചാലും വലിച്ചെറിഞ്ഞാലും എത്തേണ്ടിടത്തു മാത്രമേ എത്തിച്ചേരുകയുള്ളൂ.  അതിൽ ബന്ധങ്ങൾക്കുള്ള പങ്ക് എത്ര സ്വാധീനം ചെലുത്താമെന്ന് വായനക്കാർക്ക് തീരുമാനിക്കാം.

 

ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാവുന്ന ശൈലിയാണ് എഴുത്തിൽ ഞാൻ അവലംബിച്ചിട്ടുള്ളത്. 

 

കഥാപാത്രബാഹുല്യമില്ലാത്ത ഈ നോവൽ വായിച്ചു തുടങ്ങിയാൽ വായന പാതിവഴിയിൽ ഉപേക്ഷിച്ചു പോകാൻ ഒരുവന് സാധ്യമാകില്ലെന്നുള്ളത് നോവലിസ്റ്റായ എന്റെ വിശ്വാസമാണ്, ഉറപ്പാണ്. നാട്ടുമ്പുറ ജീവിതത്തിൽ ഒരുപക്ഷേ ഒരിക്കലെങ്കിലും സംഭവിച്ചിരിക്കാൻ സാധ്യതയുള്ള മേഖലകളിലൂടെയുള്ള ഒരു സ്വതന്ത്രസഞ്ചാരം.  ജീവിത തനിമകളുടെ നേരെ നോക്കി ഒരു നിമിഷമെങ്കിലും നിന്നാൽ കണ്ടു മനസ്സിലാക്കാൻ ഒരുപാട് പച്ചയായ ഭാവങ്ങൾ ഉണ്ട്. അതിലേയ്ക്ക് ഒന്ന് പാളി നോക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്.

 

എന്റെ മറ്റു കൃതികളായ മഴനീരുറവയും, തുപ്പൽക്കുന്നും സ്വീകരിച്ചത് പോലെ വായനാലോകം വളക്കുന്നോർ എന്ന ഈ നോവലും സ്വീകരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

 

എഴുത്തുകാർക്കു പുസ്തകങ്ങൾ പരിചയപ്പെടുത്താം

 

എഴുത്തിനു പിന്നിലെ ഒാർമകൾ സഹിതം ചുരുങ്ങിയ വാക്കുകളിൽ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയുമെഴുതാം.

 

പുസ്തകത്തിന്റെ കവർ(jpeg ഫയൽ), രചയിതാവിന്റെ  5.8 x 4.2   സൈസിലുള്ള പടം എന്നിവ sadiqkavilmonline@gmail.com എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2022 എന്ന് എഴുതാൻ മറക്കരുതേ. ഇ– മെയിൽ- sadiqkavilmonline@g,mail.com. 055 3233 836 (വാട്സാപ്പ്)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com