ADVERTISEMENT

ജിദ്ദ∙ സാംസ്കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ പാചക കല കമ്മിഷൻ ജിദ്ദ സൂപ്പർഡോമിൽ  സൗദി കോഫി ഫെസ്റ്റിവലിന്  തുടക്കം കുറിച്ചു. സൗദി കാപ്പിയുടെ പ്രാധാന്യവും അതുമായി ബന്ധപ്പെട്ട സാംസ്കാരിക അർഥങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു സംയോജിത സാംസ്കാരിക യാത്രയെ പ്രതിനിധീകരിക്കുന്ന ഫെസ്റ്റിവലിന്റെ രണ്ടാമത്തെ പരിപാടിയാണിത്.

 

സൗദി കാപ്പിയെ ഒരു ആധികാരിക സാംസ്കാരിക പൈതൃകമായി ഉയർത്തിക്കാട്ടുന്നതിനും അതിന്റെ ആഗോളവും പ്രാദേശികവുമായ സാന്നിധ്യം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സാംസ്കാരിക മന്ത്രാലയം സൗദി കോഫി ഫെസ്റ്റിവൽ രാജ്യത്തിന് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. വൈവിധ്യമാർന്ന സമ്പന്നമായ പ്രവർത്തനങ്ങളിലൂടെ എല്ലാ പ്രായക്കാരെയും ലക്ഷ്യമാക്കി കാപ്പിയുടെ ചരിത്രം, കൃഷിയുടെ രീതികൾ,  തയ്യാറെടുപ്പിന്റെയും അവതരണത്തിന്റെയും തത്വങ്ങളും ഇതിലൂടെ തുറന്നുകാട്ടുന്നു.

 

കാലക്രമേണ സൗദി സമൂഹത്തിന്റെ  ബന്ധം രേഖപ്പെടുത്തുന്നതിന് പുറമെ സൗദി കാപ്പിയുടെ ചരിത്രം, അത് തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, അവ തയ്യാറാക്കുന്നതിനും വിളമ്പുന്നതിനുമുള്ള രീതികൾ എന്നിവ ഈ ഫെസ്റ്റിവൽ എടുത്തുകാണിക്കുന്നു.

 

സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ 2 വരെയുള്ള കാലയളവിലെ ഫെസ്റ്റിവലിന്റെ ആദ്യ സ്‌റ്റേഷനായിരുന്നു റിയാദിൽ. ഒക്‌ടോബർ 13 മുതൽ 15 വരെയുള്ള കാലയളവിൽ ദഹ്‌റാനിലെ “ദഹ്‌റാൻ എക്‌സ്‌പോ” ആണ് അവസാന പരിപാടി.

 

പാചക കല കമ്മിഷനുമായി സഹകരിച്ചും സൗദി ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ പിന്തുണയോടെയും സാംസ്കാരിക മന്ത്രാലയം ആരംഭിച്ച “സൗദി കോഫി ഇയർ 2022” പദ്ധതിയുടെ പ്രവർത്തനങ്ങളിലൊന്നാണ് ഫെസ്റ്റിവൽ.

 

സൗദി കാപ്പിയുടെ ആഘോഷവും ഒരു നീണ്ട ചരിത്രത്തിലൂടെ രാജ്യത്തിന്റെ സംസ്കാരവുമായുള്ള അടുത്ത ബന്ധവും അതിനെ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ആധികാരിക പ്രതീകമാക്കി സമൂഹത്തിന് ഉദാരതയുടെയും ആതിഥ്യമര്യാദയുടെയും മൂല്യങ്ങളാക്കി മാറ്റി എന്നതു ശ്രദ്ധിക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com