സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ നിയമം; വ്യവസ്ഥകൾ നടപ്പിലാക്കാൻ സൗദി

cctv-camera
Representative Image.
SHARE

റിയാദ് ∙ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് അംഗീകരിച്ച സുരക്ഷാ നിരീക്ഷണ ക്യാമറകളുടെ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ) എന്നിവരെ ചുമതലപ്പെടുത്തി.

ഇതുപ്രകാരം ഈ സർക്കാർ സ്ഥാപനങ്ങൾ നിയമത്തിലെ വ്യവസ്ഥകൾക്ക് കീഴിൽ വരുന്ന ഓരോ വിഭാഗത്തിനും ക്യാമറയും സുരക്ഷാ നിരീക്ഷണ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള നിർബന്ധിത സമയപരിധി നിശ്ചയിക്കും. സിസിടിവി ദൃശ്യങ്ങൾ പുറത്തു വിടുന്നതിനും നിബന്ധനകൾ പാലിക്കണം. മന്ത്രാലയത്തിന്റെയോ സ്റ്റേറ്റ് സെക്യൂരിറ്റിയുടെ പ്രസിഡൻസിയുടെയോ അംഗീകാരത്തോടെയോ അല്ലെങ്കിൽ ഒരു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ യോഗ്യതയുള്ള അന്വേഷണ അതോറിറ്റിയുടെ അഭ്യർത്ഥനപ്രകാരമോ അല്ലാതെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ, റെക്കോർഡിങ്ങുകൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ പാടില്ല. കൂടാതെ സിസിടിവി ക്യാമറകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി നിയന്ത്രണങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്.

മെഡിക്കൽ പരിശോധനാ മുറികൾ, ഹിപ്നോസിസ്, ഫിസിയോതെറാപ്പി, വസ്ത്രങ്ങൾ മാറാനുള്ള റൂമുകൾ, ടോയ്ലറ്റുകൾ, വനിതാ സലൂണുകൾ, വനിതാ ക്ലബ്ബുകൾ, ടൂറിസ്റ്റ് താമസ സൗകര്യത്തിലെ ഹൗസിങ് യൂണിറ്റ്, മെഡിക്കൽ ഓപ്പറേഷൻ റൂമുകൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ പാടില്ലെന്ന് വ്യവസ്ഥയിൽ പറയുന്നു.

പാർപ്പിട കെട്ടിടങ്ങൾ, സമുച്ചയങ്ങൾ, വാണിജ്യ വെയർ ഹൗസുകൾ, ഷോപ്പിങ് സെന്ററുകൾ, പൊതു സ്വകാര്യ വിനോദ സൗകര്യങ്ങൾ, പൊതു സ്വകാര്യ ആരോഗ്യ സൗകര്യങ്ങൾ, ആശുപത്രികളും, ക്ളീനിക്കുകളും പ്രധാന റോഡുകളും, നഗരങ്ങളിലെ കവലകളും, നഗരങ്ങളെയും ഗവർണറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഹൈവേകൾ, ഗ്യാസ് സ്റ്റേഷനുകൾ, ഗ്യാസ് വിൽപ്പന സ്ഥലങ്ങൾ, പൊതു, സ്വകാര്യ വിദ്യാഭ്യാസ സൗകര്യങ്ങൾ, ഭക്ഷണ സേവനങ്ങൾ നൽകുന്ന സൗകര്യങ്ങൾ എന്നിവിടങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണം.

കൂടാതെ, മന്ത്രാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ, എണ്ണ, പെട്രോകെമിക്കൽ, വൈദ്യുതി ഉൽപാദനം, ജലശുദ്ധീകരണ കേന്ദ്രങ്ങൾ, ടൂറിസ്റ്റ് താമസ കേന്ദ്രങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, എക്സ്ചേഞ്ച്, മണി ട്രാൻസ്ഫർ സെന്ററുകൾ, പാർപ്പിട സമുച്ചയങ്ങൾ, പള്ളികൾ, മക്ക ഹറം പള്ളി, മദീനയിലെ പ്രവാചക പള്ളി എന്നിവയും സിസിടിവി ആവശ്യമുള്ള കേന്ദ്രങ്ങളിൽപ്പെടുന്നു. വിശുദ്ധ സ്ഥലങ്ങൾ, യുവജന കേന്ദ്രങ്ങൾ, ക്ലബ്ബുകൾ, കായിക സ്റ്റേഡിയങ്ങൾ, സാംസ്കാരിക വസ്തുക്കൾ, പൊതുഗതാഗതം, ഇവന്റുകളും ഉത്സവങ്ങളും നടത്തുന്നതിനുള്ള വേദികൾ, സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങളുടെ സ്ഥലങ്ങൾ, പൊതു, സ്വകാര്യ മ്യൂസിയങ്ങൾ, സന്ദർശകരെ സ്വീകരിക്കാൻ തയ്യാറാക്കിയ ചരിത്രപരവും പൈതൃകവുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.

English Summary : Saudi to work out a time bound plan to implement the provisions of the Law of Security Surveillance Cameras

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}