ADVERTISEMENT

ദോഹ ∙ ‘ഖത്തർ നിങ്ങളെ സ്വാഗതം ചെയ്യുന്നു’ എന്ന തലക്കെട്ടിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഗ്രാഫിക് കാർഡ് പൂർണമായും തെറ്റാണെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകർ ആയ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഗ്രാഫിക് ബ്രോഷറിലെ ഉള്ളടക്കം പൂർണ്ണമായും തെറ്റാണെന്നും ഔദ്യോഗിക കേന്ദ്രത്തിൽ നിന്നുള്ളതല്ലെന്നും അധികൃതർ വ്യക്തമാക്കി. 

ഫുട്ബോൾ ആരാധകരും രാജ്യത്തേക്ക് എത്തുന്ന സന്ദർശകരും ടൂർണമെന്റ്, ഖത്തറിലേക്കുള്ള യാത്ര എന്നിവയെല്ലാം സംബന്ധിച്ച വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാവുയെന്നും അധികൃതർ നിർദേശിച്ചു. ഫിഫ ലോകകപ്പിലേക്ക് ലോകത്തെ മുഴുവൻ രാജ്യം സ്വാഗതം ചെയ്യുന്നുവെന്നും സുപ്രീം കമ്മിറ്റി കൂട്ടിച്ചേർത്തു.

ലോകകപ്പ് ആരാധകർക്കായി സുപ്രീം കമ്മിറ്റി, ഫിഫ ലോകകപ്പ് 2022 (ക്യു 22), ഫിഫ എന്നിവ ചേർന്ന് സമഗ്ര ഗൈഡ് പുറത്തിറക്കും എന്നും അധികൃതർ വ്യക്തമാക്കി.

English Summary : Supreme Committee clarified that the content of the graphic brochure circulating in social media is not from the official centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com