സൗദിയിൽ വാഹനാപകടം: രണ്ടു മലയാളികൾ മരിച്ചു

saudi-death
ഇഖ്ബാൽ , ഹുസൈൻ
SHARE

സൗദി ∙ മദീനയിലേക്ക് തീർഥാടനത്തിന് പോകവേ വാൻ അപകടത്തിൽപെട്ട് മലപ്പുറം മങ്കട സ്വദേശികളായ ബന്ധുക്കൾ സൗദിയിൽ മരിച്ചു. അൽറാസിലെ നബ് ഹാനിയയിൽ ഇന്നലെ പുലർച്ചെ 3ന് ആണ് അപകടമുണ്ടായത്. മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), ഭാര്യാസഹോദരൻ വള്ളിക്കാപ്പറ്റ സ്വദേശി വെള്ളെക്കാട്ട് ഹുസൈൻ (26) എന്നിവരാണ് മരിച്ചത്.

രണ്ടു പേരും റിയാദിൽ ജോലി ചെയ്യുന്നവരാണ്. ഇഖ്ബാൽ ഹുസൈന്റെ കുടുംബവുമൊത്ത് മദീനയിലേക്ക് തീർഥാടനത്തിനു പോകുന്ന വഴിയാണ് അപകടമുണ്ടായത്. മരിച്ച മുഹമ്മദ് ഇഖ്ബാൽ കാച്ചിനിക്കാട് ചെറുശ്ശോല അബൂബക്കറിന്റെയും കുഞ്ഞാച്ചുമ്മയുടെയും മകനാണ്. ഭാര്യ: വെള്ളേക്കാട്ട് മാരിയത്ത് വള്ളിക്കാപ്പറ്റ. മക്കൾ: ഫാത്തിമ മിൻഹ, മുഹമ്മദ് ഫൈസാൻ, മുഹമ്മദ് സഫ്‌വാൻ. ഹുസൈന്റെ പിതാവ് ഉമ്മർ മാതാവ്: കദീജ. ഭാര്യ. ഫസീല. മകൻ. ബിഷ്റുൽ ഹാഫി. മൃതദേഹം സൗദിയിൽ കബറടക്കും.

English Summary : Two Keralites died in road accident in Madeenah

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}