ADVERTISEMENT

അബുദാബി∙ യുഎഇ പൗരന്മാർക്ക് നവംബർ മുതൽ ജപ്പാനിലേക്ക് പ്രവേശിക്കാൻ വീസ വേണ്ട. ടോക്കിയോയിലെ യുഎഇ സ്ഥാനപതി കാര്യാലയമാണ് ഇക്കാര്യം അറിയിച്ചത്. വീസയില്ലാതെ സാധാരണ പാസ്പോർട്ടുമായി ജപ്പാനിലേക്ക് പ്രവേശിക്കാനാകും. ഓരോ സന്ദർശനവും മുപ്പത് ദിവസത്തിൽ കൂടാൻ പാടില്ലെന്ന് മാത്രമാണ് വ്യവസ്ഥ.

 

യാത്രക്കാർക്ക് 72 മണിക്കൂർ മുൻപുള്ള പിസിആർ നെഗറ്റീവ് പരിശോധനാ ഫലം വേണം. ജപ്പാനിൽ അംഗീകാരമുള്ള കോവിഡ് വാക്സീൻ സ്വീകരിച്ചവരാണ് യാത്രക്കാരെങ്കിൽ പിസിആർ പരിശോധന ആവശ്യമില്ല. ഫൈസർ, ബയോൻടെക്, മൊഡേണ, അസ്ട്രസെനക, സിനോഫാം എന്നിവയാണ് ജപ്പാൻ അംഗീകരിച്ച കോവിഡ് പ്രതിരോധ മരുന്നുകൾ.

 

വിദേശ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യായാന്റെ ശ്രമഫലമായാണ് ജപ്പാന്റെ പുതിയ നയം. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഇത് ഉപകരിക്കുമെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com