ADVERTISEMENT

അബുദാബി∙ വൺ ബില്യൻ മീൽസ് പദ്ധതിയിലൂടെ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി 25 ലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്തതായി യുഎഇ. 4 ഉപഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ നിരാലംബരും പോഷകാഹാരക്കുറവുള്ളവരുമായ നിർധനർക്കു ഭക്ഷണം എത്തിക്കുന്നതിനായി കഴിഞ്ഞ റമസാനിൽ യുഎഇ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണിത്. ഇന്ത്യയിൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ 15,37,500 ഭക്ഷണപ്പൊതികളാണു വിതരണം ചെയ്തത്.

مبادرة "مليار وجبة" توزع أكثر من 2.5 مليون وجبة في 7 دول آسيوية.
ചിത്രം: വാം.

ഇവിടങ്ങളിലെ 75,000 കുടുംബങ്ങൾക്ക് ആഴ്ചകളോളം പാചകം ചെയ്ത ഭക്ഷണം എത്തിച്ചിരുന്നു. പാക്കിസ്ഥാനിൽ 10 ലക്ഷം  ഭക്ഷണ പൊതികൾ നൽകി. കൂടാതെ താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഖസക്കിസ്ഥാൻ, ഫിലിപ്പീൻസ്, കംബോഡിയ എന്നീ രാജ്യങ്ങളിലുള്ളവർക്കും ഭക്ഷണം എത്തിച്ചു. 7 ഏഷ്യൻ രാജ്യങ്ങളിലായി 25 ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻ‍ഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി.

uae-aid-meals1
ചിത്രം: വാം.

വിദേശ രാജ്യങ്ങളിലെ വിതരണത്തിനു മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവാണ്  മേൽനോട്ടം വഹിക്കുന്നത്. 60 കോടി ഭക്ഷണപ്പൊതികൾ അഭ്യുദയകാംക്ഷികളുടെ സംഭാവനയിൽ നിന്നും 40 കോടി ഭക്ഷണപ്പൊതികൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്വന്തം നിലയ്ക്കും നൽകുകയായിരുന്നു.

uae-aid-meals3
ചിത്രം: വാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com