ഉല്ലാസയാത്ര ഉഷാറാക്കാം; ഇനി ഡെസേർട്ട് ഡേയ്സ്, അറിയാം പുതിയ റൂട്ടുകൾ, പാക്കേജുകൾ

desert
SHARE

അബുദാബി ∙ മണൽകൂനകളിലൂടെ കുത്തനെയുള്ള കയറ്റവും ഇറക്കവും, മണൽ പാറിച്ച് നിരയായി മുന്നോട്ടു നീങ്ങുന്ന വാഹനങ്ങളും അസ്തമയ സൂര്യന്റെ കാഴ്ചകളും. മരുഭൂമിയിലെ സഫാരിയുടെ സൗന്ദര്യം വാക്കുകൾക്കും അപ്പുറമാണ്.

ചൂട് അടങ്ങിത്തുടങ്ങിയതോടെ ഇനി മരുഭൂമി യാത്രകളുടെ കാലമാണ്.  ക്വാഡ് ബൈക്ക്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ഇവിടെ ആസ്വദിക്കാം. കോവിഡ് നിയന്ത്രണങ്ങൾ മാറിയ ശേഷമുള്ള ആദ്യ ഡെസേർട്ട് യാത്രയ്ക്ക് പെട്ടി പായ്ക്ക് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

ആഘോഷങ്ങൾ മരുഭൂമിയിലേക്ക്

കൂട്ടായ്മകൾ, ജന്മദിന പാർട്ടികൾ, ഓണം, ഈദ്, ക്രിസ്മസ് മുതൽ പുതുവർഷ ആഘോഷം വരെ മരുഭൂമിയെ ചുറ്റിപ്പറ്റി നടത്താറുണ്ട്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്കേറും എന്നതിനാൽ മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് നന്നാവും.

desert-safari

സഫാരി ഒഴിവാക്കേണ്ടവർ

ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, ചെറിയ കുട്ടികൾ എന്നിവർ സഫാരി തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമല്ല.

പുതിയ റൂട്ടുകൾ അറിയാം

∙ അൽറിമാഹ്

∙ അൽഐൻ–വൈറ്റ് സാൻഡ്

∙ ഹമീം ലൂപ്

∙ ഉമ്മുൽ ഔഷ്

∙ ലിവ ക്രോസിങ്

∙ അൽ ഖസന

dance
ഡെസേർട്ട് സഫാരിക്കെത്തുന്നവർക്കായി ഒരുക്കിയ ബെല്ലി ഡാൻസ്.

സഫാരിക്ക് 4 പാക്കേജുകൾ

∙ മരുഭൂമിയിലെ സൂര്യോദയം കാണാൻ മോണിങ് ടൂർ രാവിലെ 4.30 മുതൽ

∙ ഈവനിങ് ടൂർ 3 മുതൽ 4 വരെ (റൈഡ് മാത്രം)

∙ ഉച്ചയ്ക്കു ശേഷം 3 മുതൽ 9 വരെ ഡ്രൈവും ഭക്ഷണം ഉൾപ്പെടുന്ന പാക്കേജ്. (സഫാരിക്ക് നല്ല നേരം ഇതാണ്)

∙ രാത്രി ടെന്റിൽ തങ്ങാനുള്ള ഓവർനൈറ്റ് ടൂർ

സഫാരിക്ക് അനുയോജ്യമായ കാലം നവംബർ മുതൽ ഏപ്രിൽ വരെ

∙ പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകണം.

∙ മരുഭൂമിയിൽ വാഹനമോടിച്ച് പരിചയമുള്ള ഒരാളെയെങ്കിലും കൂടെ കൂട്ടണം.

∙ വാഹനം യാത്രാ യോഗ്യമാണെന്ന് ഉറപ്പാക്കണം

∙ ടാങ്കിൽ നിറയെ ഇന്ധനമുണ്ടാകണം.

∙ മരുഭൂമിയിൽ ടയറുകളുടെ കാറ്റ് കുറയ്ക്കണം.

∙ ദീർഘദൂര യാത്രയിൽ ആവശ്യത്തിനു ഭക്ഷണവും വെള്ളവും കരുതണം

∙ മൊബൈൽ ഫോൺ ചാർജറും പവർബാങ്കും മറക്കരുത് 

∙ ഫസ്റ്റ് എയ്ഡ് കിറ്റുകൾ കരുതണം

∙ അതിവേഗം മാറുന്ന കാലാവസ്ഥയായതിനാൽ. ബുദ്ധിമുട്ടുണ്ടായൽ ഉടനെ മടങ്ങണം

∙ മരുഭൂമിയിൽ കൂടാരം കെട്ടി തങ്ങുന്നവർ ടെന്റുകൾക്കു സമീപം തീ കൂട്ടരുത്

∙ പാഴ്‌വസ്തുക്കൾ മരുഭൂമിയിൽ ഉപേക്ഷിക്കരുത്

നിരക്ക് ഇങ്ങനെ

വിവിധ പാക്കേജുകൾ പ്രകാരം 35 ദിർഹം മുതൽ 1,800 ദിർഹം വരെയാണ് സഫാരി നിരക്കുകൾ. 6 മണിക്കൂർ ട്രിപ്പിൽ ഒരാൾക്ക് 250– 350 ദിർഹം (ഭക്ഷണം ഉൾപ്പെടെ). 

വാഹനം 4 x 4

എസ്‌യുവി വാഹനങ്ങളിൽ പോകുമ്പോൾ മരുഭൂമിയിലെ ഡ്രൈവിങ്ങിൽ പരിചയമുള്ളവരോടൊപ്പമായിരിക്കണം യാത്ര. പരിചയമില്ലാത്തവരുടെ വാഹനം മരുഭൂമിയിൽ കുടുങ്ങാനും ദിക്കറിയാതെ പ്രയാസപ്പെടാനും സാധ്യതയുണ്ട്. ദിശ തെറ്റി അലയുന്നതും അപകടവും സഫാരിയുടെ രസം ഇല്ലാതാക്കും.

English Summary : As winter approaches, desert safari demand in UAE is up by 300%

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS