ADVERTISEMENT

ദുബായ്∙ ലോക സംസ്കാരങ്ങളുടെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാനും വ്യത്യസ്തമാർന്ന ഭക്ഷണ വിഭവങ്ങൾ നുകരാനും കുടുംബസമേതം വിനോദത്തിലാറാടാനും  27–ാം സീസണിന്റെ ഉദ്ഘാടന ദിവസം ദുബായ് ഗ്ലോബൽ വില്ലേ‍ജിലെത്തിയത് റെക്കോർഡ് സന്ദർശകർ. എന്നാൽ എണ്ണം എത്രയാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

 

dubali-global-village

പുതിയ ഒട്ടേറെ ആകർഷണങ്ങളുമായി ഇന്നലെയാണ് ആഗോളഗ്രാമത്തിൻ്റെ വാതായനങ്ങൾ തുറന്നത്. ഇനിയുള്ള ദിവസങ്ങളിൽ 1389 മണിക്കൂർ വിസ്മയങ്ങളുടേതാണ്. സന്ദർശകർക്കായി 10,000 ജീവനക്കാർ സേവനനിരതരാണ്. 90ലേറെ പേർ സാംസ്കാരിക മേഖലയെയും പ്രതിനിധീകരിക്കുന്നു.

 

 

ഇന്ത്യയടക്കം 27 പവലിയനുകൾ; ഖത്തറും ഒമാനും ആദ്യമായി

 

ഇന്ത്യയടക്കം 27 പവലിയനുകളാണ് അണിനിരന്നിട്ടുള്ളത്. ഇതിൽ ഖത്തറും ഒമാനും ഇതാദ്യമായി ഇപ്രാവശ്യം പവലിയനുകളൊരുക്കി. ആകെ 3,500 ഷോപ്പിങ് ഔട് ലറ്റുകളാണുള്ളത്. ഇതിൽ 43 എണ്ണം ഏഷ്യൻ രാജ്യങ്ങളുടേതാണ്. 

A-More-Wonderful-World-2

 

dubai-global

ഇന്ത്യൻ ചാറ്റ് ബസാർ

 

250 ഫൂഡ് ആൻഡ് ബിവറേജ് ഔട് ലറ്റുകൾ ആണുള്ളത്. ഇതിൽ 23 എണ്ണം റസ്റ്ററൻ്റ് –കഫെകളാണ്. 190 തെരുവു ഭക്ഷണക്കാരും അണിനിരക്കുന്നു. പുതുതായി 50 ഭക്ഷ്യവിഭവങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. ഫ്ലോട്ടിങ് മാർക്കറ്റ്, റെയിൽവേ മാർക്കറ്റ്, ഇന്ത്യൻ ചാറ്റ് ബസാർ, ഫീസ്റ്റാ സ്ട്രീറ്റ്, ഹാപ്പിനസ് സ്ട്രീറ്റ് എന്നിങ്ങനെ അഞ്ച് പ്രമേയങ്ങളിലാണ് ഔട് ലറ്റുകൾ ഒരുക്കിയിട്ടുള്ളത്.

 

നിത്യവും  200 ലേറെ വിസ്മയ പ്രകടനങ്ങൾ

 

എല്ലാ ദിവസവും കലാകാരന്മാർ 200 ലേറെ വിസ്മയ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു. ആകെ ഷോ–40,000 ത്തിലേറെ. 40 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 400 ലേറെ കലാപ്രതിഭകളാണ് എത്തിയിട്ടുള്ളത്. അക്വാ ആക് ഷനിൽ ആകെ സ്റ്റൻഡ് ക്രൂ 30ലേറെ. 16 ലേറെ ടൺ ഫയർ വർക്കുകൾ ആകാശത്ത്  വർണക്കുടകൾ സമ്മാനിക്കും.

 

175ലേറെ റൈഡുകൾ, ഗെയിംസ്, കാർണിവലിലെ ആകർഷണങ്ങൾ എന്നിവയുമുണ്ട്. കൂടാതെ, ഹൗസ് ഫിയർ, ബിഗ് ബലൂൺ, റിപ്ലീസ് ബിലീവ് ഇറ്റ് ഒാർ നോട്, ഹാപ്പി ഫാമിലി മൂവി, മിറേർസ് ഇൻ ദ് മാർവലസ് മിറർ മെയ്സ് എന്നിവയും സന്ദർശകർക്കായി കാത്തിരിക്കുന്നു.

 

English Summary: Record visitors in Dubai global village opening day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com