ADVERTISEMENT

അബുദാബി∙ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി അബുദാബി. വ്യാപാര സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന തെർമൽ, ഇഡിഇ സ്കാനർ പരിശോധന അബുദാബി ഒഴിവാക്കി. ഇതുസംബന്ധിച്ച് സാമ്പത്തിക വികസന വിഭാഗത്തിന്റെ നിർദേശം ഷോപ്പിങ് മാളുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ലഭിച്ചതോടെ ഇവ എടുത്തുമാറ്റുകയായിരുന്നു. ഇനി ഗ്രീൻ പാസ് മാത്രം കാണിച്ചാൽ മതിയാകും. കോവിഡ് വ്യാപനം രൂക്ഷമായതോടെ 2021 ജൂലൈയിലാണ് തെർമൽ/ഇഡിഇ സ്കാനർ പരിശോധന ഏർപ്പെടുത്തിയത്. പരിശോധനയിൽ സ്കാനറിൽ ചുവപ്പു നിറം തെളിഞ്ഞാൽ പ്രവേശനം തടയുകയാണ് ചെയ്തിരുന്നത്. പുതിയ ഇളവ് സന്ദർശകരുടെ എണ്ണം കൂട്ടുമെന്ന് ഷോപ്പിങ് മാൾ അധികൃതർ പറഞ്ഞു.

അബുദാബിയിൽ അവശേഷിക്കുന്നത്

വ്യാപാര സ്ഥാപനങ്ങളിൽ ഗ്രീൻ പാസും പള്ളി, ആശുപത്രി, പബ്ലിക് ട്രാൻസ്പോർട്ട് എന്നിവിടങ്ങളിലെ പ്രവേശനത്തിന് മാസ്കും നിർബന്ധം.  ഒരിക്കിൽ പിസിആർ പരിശോധന നടത്തിയാൽ താമസ വീസയുള്ളർക്ക് 30 ദിവസത്തേക്കും സന്ദർശകർക്ക് 7 ദിവസത്തേക്കും ഗ്രീൻ പാസ് ലഭിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com