അജ്ഞാത സന്ദേശങ്ങളിലൂടെ ലഹരിക്കെണി; ജാഗ്രത വേണമെന്ന് പൊലീസ്

whatsapp-
Representative Image. Photo: Rahul Ramachandram/ Shutterstock
SHARE

ദുബായ്∙ അജ്ഞാത മൊബൈൽ സന്ദേശങ്ങളിലൂടെ ലഹരിക്കെണിയിൽ വീഴ്ത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു ദുബായ് പൊലീസ്. മൊബൈൽ ഫോണിലേക്കു സന്ദേശം അയച്ചു ലഹരി മരുന്നുകൾ കച്ചവടം ചെയ്യുന്ന സംഘത്തിലെ പ്രധാനി പിടിയിലായതോടെ ബോധവൽക്കരണ പരിപാടികൾക്കു പൊലീസ് തുടക്കമിട്ടു.

സംഘത്തിന്റെ കയ്യിൽ നിന്നു 200 കിലോ ലഹരി മരുന്നുകളാണ് പൊലീസ് പിടികൂടിയത്. ‘ഇടപെടരുത്, പ്രതികരിക്കരുത്, പ്രചാരകരാവരുത്’ എന്ന സന്ദേശമാണ് പൊലീസ് ലഹരിക്കെതിരെ നൽകുന്നത്. വിദേശ നമ്പറുകളിൽ നിന്നാണു ലഹരി സംഘങ്ങളുടെ സന്ദേശങ്ങൾ എത്തുന്നതെന്നു ലഹരി വിരുദ്ധ സംഘം ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ.ഖാലിദ് ബിൻ മുവയ്സ പറഞ്ഞു.

ഇത്തരം സന്ദേശങ്ങളോടു കുട്ടികൾ പ്രതികരിക്കാൻ രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നു അദ്ദേഹം പറഞ്ഞു. സന്ദേശങ്ങൾ എത്തുകയോ സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപെടുകയോ ചെയ്താൽ 901 നമ്പറിൽ പൊലീസിൽ അറിയിക്കണം.'E - Crime എന്ന പൊലീസ് സമൂഹമാധ്യമ ചാനൽ വഴിയും പൊതുജനങ്ങൾക്കു പരാതി അറിയിക്കാം.

ഈ വർഷം ആദ്യ പകുതി വരെ 2222 പരാതികൾ പൊതുജനങ്ങളിൽ നിന്നും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. 527 മയക്കുമരുന്ന് പ്രചാരകരെ പിടിക്കാൻ ഇതു സഹായകമായി. പത്തു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് 200 കിലോ ലഹരി സൂക്ഷിച്ച സംഘത്തലവനെ കുടുക്കാനായത്. എമിറേറ്റിന്റെ വിവിധ മേഖലകളിൽ മണലിൽ മൂടിയും പലയിടങ്ങളിലായി ഒളിപ്പിച്ചുമാണ് ഇതു വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത്.

ദുബായിൽ പിടിക്കപ്പെട്ട പ്രതികളുടെ തലവൻ രാജ്യത്തിനു പുറത്താണ്. അയാളുടെ കണ്ണികളാണ് യുഎഇയിൽ ഉള്ളത്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരിൽ കൂടുതലും ഏഷ്യൻ രാജ്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. നവംബർ 28 വരെ പൊലീസ് ക്യാംപെയ്ൻ തുടരും.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS