സമ്മാനത്തുക തുല്യമായി വീതിക്കും: 56 കോടി ദുബായിലെ മലയാളി സംഘത്തിന്

Big-Ticket
SHARE

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 56 കോടി രൂപ (2.5 കോടി ദിർഹം) 20 അംഗ മലയാളി സംഘത്തിന് ലഭിച്ചു. ദുബായിൽ താമസിക്കുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശി ഞാറ്റുവെട്ടി എൻ.എസ്. സജേഷിന്റെ പേരിൽ എടുത്ത ടിക്കറ്റിനാണ് സമ്മാനം. ദുബായിൽ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന സജേഷ് 4 വർഷമായി കൂട്ടുകാരുമൊത്ത് ടിക്കറ്റ് എടുത്തിരുന്നു. 20 പേരും 50 ദിർഹം വീതം മുടക്കിയാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് സജേഷ് പറഞ്ഞു. 

ഭാര്യ നിഷ, മക്കളായ സവനയ്, സാർഥിക്, സവന്തിക, അച്ഛൻ വിമുക്തഭടൻ സിദ്ധാർഥൻ, അമ്മ സുലേഖ എന്നിവരടങ്ങുന്ന കുടുംബം നാട്ടിലാണ്. 20 പേരും നിലവിലെ ജോലിയിൽ തുടരുമെന്നും സജേഷ് പറഞ്ഞു.

English Summary : 56 crores to be distrbuted equally among 20 friends says big ticket winner

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS