ഗ്ലോബൽ വില്ലേജിൽ പരിസ്ഥിതി സൗഹൃദ ഐസ് റിങ്ക്
Mail This Article
×
ദുബായ്∙ വിനോദ, വിസ്മയ കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ പരിസ്ഥിതി സൗഹൃദ ഐസ് റിങ്ക് തുറന്നു. സിന്തറ്റക് ഐസ് ഉപയോഗിച്ചു തയാറാക്കിയ സ്നൊഫെസ്റ്റ് ഐസ് റിങ്കിൽ 20 മിനിറ്റ് റൈഡിന് 40 ദിർഹമാണ് നിരക്ക്.
സാധാരണ ഐസ് റിങ്കിലെ അതേ അനുഭവം ലഭിക്കുന്നതോടൊപ്പം നനയില്ലെന്നും മൂക്കൊലിപ്പുണ്ടാകില്ലെന്നതുമാണ് പ്രത്യേകത. ദുബായ് മാൾ, അബുദാബി സായിദ് സ്പോർട്സ് സിറ്റി തുടങ്ങിയവയുടെ മാതൃകയിലാണ് ഇതും നിർമിച്ചിരിക്കുന്നത്. തുടക്കക്കാരെ സഹായിക്കാൻ ജീവനക്കാരുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.