അബുദാബി∙ യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി അബുദാബി ക്ഷേത്ര മേധാവികൾ ചർച്ച നടത്തി. ബാപ്സ് ഹിന്ദു മന്ദിറിന്റെ നിർമാണ പുരോഗതി ഇന്റർനാഷനൽ റിലേഷൻ മേധാവി തലവൻ സ്വാമി ബ്രഹ്മവിഹാരി ദാസ് സ്വാമി വിവരിച്ചു.
സ്നേഹം, സഹിഷ്ണുത, ഐക്യം എന്നീ മൂല്യങ്ങൾ ഉദ്ഘോഷിക്കുന്ന ക്ഷേത്രത്തിന്റെ നിർമാണ പുരോഗതിയിൽ ഷെയ്ഖ് അബ്ദുല്ല സംതൃപ്തി രേഖപ്പെടുത്തുകയും പിന്തുണയും അറിയിക്കുകയും ചെയ്തു.യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം 2024 ഫെബ്രുവരിയിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
English Summary : Abu dhabi temple trustees meet UAE minister