ADVERTISEMENT

കുവൈത്ത്സിറ്റി∙ഹ്രസ്വ സന്ദർശനാർഥം കുവൈത്തിൽ എത്തിയ ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോർജ് തോമസിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. അബ്ബാസിയ, പോപ്പിൻസ് ഹാളിൽ വെച്ച് ഒഐസിസി നാഷണൽ, ജില്ലാ നേതാക്കൾ പങ്കെടുത്ത ചടങ്ങ് ഒഐസിസി നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എബി വാരികാട് ഉദ്ഘാടനം ചെയ്തു. ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍  ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.

  

ഒഐസിസി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ് പിള്ള,ട്രഷറർ രാജീവ് നാടുവിലേമുറി ,നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോയ് ജോൺ തുരുത്തിക്കര,സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തല,ജോസ് നൈനാൻ, വിവിധ ജില്ലാ നേതാക്കളായ വിധു കുമാർ,അക്ബർ വയനാട്,ബൈജു ഇടുക്കി,ജലീൽ തൃപ്രയാർ, റസാഖ് ചെറുതുരുത്തി,റിജോ കോശി,ബത്താർ വൈക്കം,ഇസ്മായിൽ കൂനത്തിൽ, ശിവൻ കുട്ടി,ഷബീർ റാഹത് മൻസിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അഡ്വ.ജോർജ് തോമസിന് കൈമാറി. 

 

അബ്ദുൽ റഹ്മാൻ പുഞ്ചിരി,ബാബു പനമ്പള്ളി,ആലപ്പുഴ ജില്ലാ സെക്രട്ടറി ജോൺസി സാമുവേൽ,ആലപ്പുഴ ജില്ലാ യൂത്ത് വിങ് ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ,ഹരി പത്തിയൂർ, കുര്യൻ തോമസ്, ജോൺ തോമസ്, വിജോ പി തോമസ്,  തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി. ഒഐസിസി ആലപ്പുഴ യൂത്ത് വിങ് പ്രസിഡന്റ് മനോജ് റോയ് യോഗത്തിനു നന്ദി പറഞ്ഞു.അഡ്വ. ജോർജ് തോമസിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com