ADVERTISEMENT

അബുദാബി∙ കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയതോടെ ഷോപ്പിങ് മാളുകളിൽ എത്തുന്ന സന്ദർശകരുടെ എണ്ണം വർധിച്ചു. ഗ്രീൻ പാസ് നിയമം ഇന്നലെ മുതലും ഇഡിഇ സ്കാനർ പരിശോധന കഴിഞ്ഞ മാസം 14 മുതലും പിൻവലിച്ചതോടെയാണ് സന്ദർശകർ ഏറിയത്. മുൻപ് പ്രവേശന നിബന്ധനകൾ മൂലം ഷോപ്പിങ് മാളുകളിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു.

അബുദാബിയിലെ നിബന്ധനകൾ കാരണം  ഇതര എമിറേറ്റിൽ നിന്നുള്ളവരുടെ വരവും കുറവായിരുന്നു. നിയന്ത്രണങ്ങൾ മാറ്റിയതോടെ അബുദാബിയിലെ ഷോപ്പിങ് മാളുകളിൽ നിന്ന് ഗ്രീൻ പാസ് സ്റ്റിക്കറുകൾ നീക്കി.  ഇതോടെ അബുദാബി നിവാസികൾ മാസംതോറും നടത്തിയിരുന്ന പിസിആർ പരിശോധനയും നടത്തിയിരുന്നതും ഒഴിവായി.

ആരാധനാലയങ്ങളിൽ മാസ്ക് നിബന്ധനയും പിൻവലിച്ചു. അകലം പാലിക്കൽ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതോടെ വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഇനി കൂടുതൽ സജീവമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com