ADVERTISEMENT

അബുദാബി∙ ഹാരി പോട്ടർ പ്രമേയമാക്കി വാർണർ ബ്രോസ് വേൾഡ് അബുദാബിയിൽ പ്രത്യേക തീം പാർക്ക് തുറക്കുന്നു. ദ് വിസാർഡിങ് വേൾഡ് ഓഫ് ഹാരി പോട്ടർ എന്നു പേരിട്ട പാർക്ക് പുസ്തക പരമ്പരയിലെയും സിനിമകളിലെയും പ്രത്യേക സന്ദർഭങ്ങളിലേക്കും ലൊക്കേഷനിലേക്കും ആരാധകരെ കൂട്ടിക്കൊണ്ടുപോകും. മധ്യപൂർവദേശത്ത് ആദ്യമായാണ് ഈ പ്രമേയത്തിൽ ഒരു പാർക്ക് വരുന്നത്.

ഇതോടെ വാർണർ ബ്രോസ് വേൾഡിലെ ആറാമത്തെ തീം പാർക്കാകും ഹാരിപോർട്ടർ. നിലവിൽ ഗോതം സിറ്റി, കാർട്ടൂൺ ജംങ്ഷൻ, മെട്രോപോളിസ്,  ബെഡ്റോക്, ഡൈനാമൈറ്റ് ഗൾച്ച് എന്നീ പാർക്കുകളുണ്ട്. മാന്ത്രിക പരമ്പരയിലെയും ബ്ലോക്ക് ബസ്റ്റർ സിനിമയിലെയും അവിസ്മരണീയ മുഹൂർത്തങ്ങൾ പുനരാവിഷ്കരിച്ച വിസാർഡിങ് വേൾഡിൽ എല്ലാ പ്രായത്തിലുമുള്ള ആരാധകർക്ക് ആസ്വദിക്കാൻ സാധിക്കും. പാർക്കിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ജെകെ റൗളിങിന്റെ ഹാരി പോട്ടർ ആൻഡ് ദ് ഫിലോസഫേഴ്സ് പുറത്തിറങ്ങി കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴാണ് ഈ പ്രമേയത്തിൽ അബുദാബിയിൽ ഒരു പാർക്ക് ഒരുങ്ങുന്നത്. ആഗോള തലത്തിൽ 60 കോടിയിലേറെ കോപ്പികൾ വിറ്റ പുസ്തകം 80ലേറെ ഭാഷകളിലേക്കു വിവർത്തനം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com