സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശമായ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നത്: ജോസഫ് അന്നംകുട്ടി ജോസ്

Mail This Article
ഷാര്‍ജ∙സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശമായ ഇടപെടലുകള്‍ അലോസരപ്പെടുത്തുന്നതാണെന്ന് യുവ എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ്. സമൂഹ മാധ്യമങ്ങള്‍ വഴി ചിന്തകളും അനുഭവങ്ങളും പങ്കുവയ്ക്കുമ്പോള്‍ ഇപ്പോള്‍ സമാധാനം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. എന്ത് പറഞ്ഞാലും വിവാദത്തിലേയ്ക്കും പ്രശ്‌നങ്ങളിലേയ്ക്കും പോവുകയാണ്.

റേഡിയോയില്‍ സംസാരിക്കുമ്പോള്‍ അതിന് കൃത്യമായ ആത്മാവുണ്ട്. ഇപ്പോള്‍ മികച്ച ഉള്ളടക്കം അനുഭവപ്പെടുന്നത് റോഡിയോ പരിപാടികളിലാണ്. എഴുത്തിലും റേഡിയോയിലും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതായും അതിലാണ് നല്ല സംതൃപ്തി ലഭിക്കുന്നതെന്നും ജോസഫ് അന്നംകുട്ടി പറഞ്ഞു.
41-ാം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ തന്റെ എഴുത്തിന്റെ വഴികളെക്കുറിച്ച് വായനക്കാരുമായി സംവദിക്കുകയായിരുന്നു ജോസ്. 'സ്‌നേഹം കാമം ഭ്രാന്ത്' എന്ന തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ കവര്‍ പ്രകാശനവും നിര്‍വ്വഹിച്ചു.